പാലക്കാട്: തൊഴുത്തിലെ തൂൺ വീണ് ക്ഷീരകർഷകൻ മരിച്ചു. പാലക്കാട് നെൻമാറ കയറാടി സ്വദേശി മീരാൻ സാഹിബ് (71) ആണ് മരിച്ചത്.
പശുവിനെ കറക്കാൻ തൊഴുത്തിൽ എത്തിയപ്പോഴാണ് സംഭവം. കാലങ്ങളായി പശുവിനെ കറന്ന് വിറ്റാണ് മീരാൻ സാഹിബ് ഉപജീവനം നടത്തിയിരുന്നത്.
ഇന്നലെ ഉച്ചയ്ക്ക് പശുക്കളെ കറക്കാനായി തൊഴുത്തിലേക്ക് പോയതായിരുന്നു. തൊഴുത്തിൻ്റെ അവസ്ഥ മോശമായിരുന്നു.
തൊട്ടടുത്ത് പുതിയ തൊഴുത്തിൻ്റെ പ്രവർത്തനം അവസാനഘട്ടത്തിലുമായിരുന്നു. പശുവിനെ കറക്കുന്ന സമയത്ത് ശക്തമായ കാറ്റുണ്ടായിരുന്നു.
ഈ കാറ്റിൽ തൊഴുത്തിൻ്റെ കഴുക്കോൽ മീരാൻ സാഹിബിൻ്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മീരാൻ സാഹിബിനെ അയൽവാസികൾ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]