ലണ്ടൻ∙ ഗാന്ധിജയന്തി ആഘോഷങ്ങൾ അടുത്തിരിക്കേ,
ലെ ടാവിസ്റ്റോക്ക് സ്ക്വയറിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ ഇന്ത്യാവിരുദ്ധ വാക്കുകൾ എഴുതിയും പെയിന്റടിച്ചും വികൃതമാക്കി. സംഭവത്തെ ഇന്ത്യൻ ഹൈക്കമ്മിഷൻ അപലപിച്ചു.
ലജ്ജാകരമായ പ്രവൃത്തിയും അഹിംസയുടെ പാരമ്പര്യത്തിനു നേരെയുള്ള ആക്രമണവുമാണെന്ന് ഹൈക്കമ്മിഷൻ പ്രതികരിച്ചു.
പ്രതിമ വികൃതമാക്കിയ സംഭവം ഹൈക്കമ്മിഷൻ ബ്രിട്ടീഷ് അധികാരികളെ അറിയിച്ചു. പ്രതിമ പഴയരീതിയിലാക്കാൻ നടപടികൾ സ്വീകരിച്ചതായും ഹൈക്കമ്മിഷൻ അറിയിച്ചു.
അന്വേഷണം ആരംഭിച്ചതായി പറഞ്ഞു. എല്ലാ വർഷവും ഗാന്ധിജയന്തി ദിനത്തിൽ പ്രതിമയിൽ പുഷ്പാർച്ചന നടത്താറുണ്ട്.
1968 ലാണ് ടാവിസ്റ്റോക്ക് സ്ക്വയറിൽ പ്രതിമ അനാച്ഛാദനം ചെയ്തത്. ലണ്ടനിൽ നിയമ വിദ്യാർഥിയായിരുന്ന മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായാണ് പ്രതിമ സ്ഥാപിച്ചത്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @ssoniisshh1 എന്ന എക്സ് അകൗണ്ടിൽ നിന്ന് എടുത്തതാണ്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]