
തൃശൂര്‍: സോഷ്യല്‍ മീഡിയ വഴി വായ്പ നല്കുന്ന പരസ്യം നല്കി പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയ തമിഴ്നാട് സ്വദേശിയെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് മധുരൈ തിരുമംഗലം സ്വദേശി രവികുമാറിനെയാണ് കുന്നംകുളം സ്റ്റേഷന് ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
പഴഞ്ഞി സ്വദേശിയായ യുവാവ് ഫേസ്ബുക്കിൽ പരസ്യം കണ്ട് 50 ലക്ഷം രൂപ വായ്പ ആവശ്യപ്പെട്ടു. വായ്പയുടെ നടപടിക്രമങ്ങള്‍ക്കായി(പ്രൊസസിങ്) അഞ്ച് ലക്ഷം രൂപ നല്‍കണമെന്നായിരുന്നു അടുത്ത ആവശ്യം. പിന്നാലെ പഴഞ്ഞി സ്വദേശി പണം നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീട് 50 ലക്ഷം രൂപ നല്‍കാതെ പ്രതി സോഷ്യല്‍ മീഡിയ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയായിരുന്നു.
തുടര്‍ന്ന് കുന്നംകുളം പോലീസില്‍ പരാതി നല്കി. പൊലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതി ഇത്തരത്തില്‍ തട്ടിപ്പുകള്‍ നടത്തിയതായി പൊലീസ് പറഞ്ഞു. സംഭവത്തിനു ശേഷം മൊബൈല്‍ ഓഫ് ചെയ്ത് പ്രതി എറണാകുളത്തുണ്ടന്ന് മനസിലാക്കിയ പ്രതിയെ തന്ത്രപൂര്‍വം പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അന്‍വറുമായുള്ള കൂട്ടുകച്ചവടം പൊളിഞ്ഞതിലെ പക മനസിലാക്കാം, മുഖ്യമന്ത്രി അത് മലപ്പുറത്തോട് തീർക്കരുത്: ചെന്നിത്തല
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]