
മാന്നാർ: സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ തെങ്ങ് വെട്ടുന്നതിനിടെയുണ്ടായ അപകടത്തിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ആലപ്പുഴ മാന്നാർ ഇരമത്തൂർ സൂര്യ ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന വെസ്റ്റ് ബംഗാൾ മാൾഡ സ്വദേശി അസ്തിക് ബർമൻ (34) ആണ് മരിച്ചത് .
തിങ്കളാഴ്ച രാവിലെ ഒൻപതരയോടെ ചെന്നിത്തല നാലാം വാർഡിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ തെങ്ങ് വെട്ടുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വെട്ടുന്നതിനിടെ തെങ്ങ് കടപുഴകി അസ്തിക് ബർമാന്റെ ദേഹത്ത് വീഴുകയായിരുന്നു. അപകടത്തിൽ തലക്ക് ഗുരുതരമായ പരിക്കേറ്റ അദ്ദേഹത്തെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ അപർണ്ണ.
മക്കൾ – സോയ്ക്കർ ബർമൻ, ചിൻമയ് ബർമൻ. മാന്നാർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]