
സിനിമകളുടെ ജയപരാജയങ്ങള്‍ ഇന്ന് പ്രധാനമായും രണ്ട് തരത്തിലാണ്. വിജയമാണെങ്കില്‍ വന്‍ വിജയം, ഇനി പരാജയമാണെങ്കിലോ അതും വന്‍ പരാജയം. ആവറേജ് ഹിറ്റുകള്‍ ഇന്ന് ഏത് ഭാഷാ സിനിമയിലും അപൂര്‍വ്വമാണ്. അതേസമയം ബോക്സ് ഓഫീസ് വിജയം ഏറെ ദുഷ്കരമാവുന്ന കാലത്ത് മികച്ച പ്രീ റിലീസ് ബിസിനസ് അപൂര്‍വ്വം ചിത്രങ്ങള്‍ക്ക് മാത്രമാണ് ലഭിക്കുന്നത്. അത്രയധികം പ്രീ റിലീസ് ഹൈപ്പ് ഉണ്ടെങ്കില്‍ മാത്രമാണ് നിര്‍മ്മാതാക്കള്‍ക്ക് മികച്ച ഡീലുകള്‍ ലഭിക്കുക. ഇപ്പോഴിതാ ഒരു ചിത്രം അത്തരത്തില്‍ മികച്ച പ്രീ റിലീസ് ബിസിനസ് നേടിയിരിക്കുകയാണ്.
അജയ് ദേവ്ഗണിനെ നായകനാക്കി രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിങ്കം എഗെയ്ന് എന്ന ചിത്രമാണ് ലഭിച്ച പ്രീ റിലീസ് ബിസിനസിന്റെ പേരില്‍ വാര്‍ത്തയില്‍ ഇടംപിടിച്ചിരിക്കുന്നത്. രോഹിത് ഷെട്ടി കോപ്പ് യൂണിവേഴ്സിലെ അഞ്ചാം ചിത്രവും 2014 ല്‍ പുറത്തെത്തിയ സിങ്കം റിട്ടേണ്‍സിന്റെ തുടര്‍ച്ചയുമായ ഈ ചിത്രം ദീപാവലി റിലീസ് ആയി എത്താനിരിക്കുകയാണ്. റിലീസിന് ഒരു മാസം അവശേഷിക്കുമ്പോഴാണ് മികച്ച ഡീല്‍ ചിത്രം നേടിയിരിക്കുന്നത്.
സാറ്റലൈറ്റ്, ഡിജിറ്റല്‍, മ്യൂസിക് റൈറ്റ്സ് ഇനത്തില്‍ ചിത്രം ഇതിനകം നേടിയിരിക്കുന്നത് 200 കോടി ആണെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. അജയ് ദേവ്ഗണിനെയും രോഹിത് ഷെട്ടിയെയും സംബന്ധിച്ച് അവരുടെ കരിയറുകളിലെ ഏറ്റവും മികച്ച പ്രീ റിലീസ് ബിസിനസ് ആണ് ഇത്. കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നില് നില്ക്കുന്ന അജയ് ദേവ്ഗണിനെ സംബന്ധിച്ച് വലിയ ആശ്വാസവുമാണ് ഇത്. 100 കോടി ബജറ്റില്‍ എത്തിയ അജയ് ദേവ്ഗണിന്റെ അവസാന ചിത്രം ഔറോണ്‍ മേം കഹാം ധൂം താ വലിയ പരാജയമായിരുന്നു. 15 കോടി പോലും ബോക്സ് ഓഫീസില്‍ നിന്ന് നേടാനായില്ല ചിത്രത്തിന്.
ALSO READ : മുജീബ് മജീദിന്റെ സംഗീതം; ‘കിഷ്കിന്ധാ കാണ്ഡ’ത്തിലെ ഗാനമെത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]