
തിരുവനന്തപുരം: ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്കെതിരായ പൊലീസ് തുടരുന്ന നടപടികള്‍ നിര്‍ത്തേണ്ടതിലെന്നും വിവരം കിട്ടുന്നതിനനുസരിച്ച് സ്വര്‍ണക്കടത്ത് പൊലീസ് പിടികൂടണമെന്നും ഡിജിപി ഷെയ്ക് ദര്‍വേശ് സാഹിബ്. സ്വര്‍ണക്കടത്ത് ഇനി മുതൽ കസ്റ്റംസിനെ അറിയിച്ചാൽ പോരെയെന്ന എഡിജിപി എംആര്‍ അജിത് കുമാറിന്റെ നിര്‍ദേശം മുന്നോട്ടുവെച്ചപ്പോഴാണ് അതുപോരെന്നും പൊലീസ് പരിശോധനയും സ്വര്‍ണം പിടികൂടൂന്നതും തുടരണമെന്ന് ഡിജിപി വ്യക്തമാക്കിയത്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ക്രൈം മീറ്റിംഗിലാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. വിവാദങ്ങളെ തുടര്‍ന്ന് പിന്മാരേണ്ടതില്ലെന്നും സ്വര്‍ണ കടത്തിന് പിന്നിൽ മാഫിയയാണെന്നും സ്വര്‍ണക്കടത്ത് പൊലീസ് പിടിച്ചില്ലെങ്കില്‍ അത് മറ്റ് കുറ്റകൃത്യങ്ങള്‍ക്ക് കാരണമാകുമെന്നും ഡിജിപി യോഗത്തിൽ വ്യക്തമാക്കി. ചട്ടങ്ങള്‍ പാലിച്ചാൽ ഒന്നും ഭയപ്പെടേണ്ടതില്ലെന്നും പൊലീസിന് കിട്ടുന്ന വിവരം അനുസരിച്ച് സ്വര്‍ണം പിടിക്കൽ തുടരണമെന്നും ഡിജിപി പറഞ്ഞു. ക്രൈം മീറ്റിംഗിൽ വിവാദങ്ങള്‍ തന്നെ ബാധിച്ചിട്ടില്ലെന്ന രീതിയിലായിരുന്നു അജിത് കുമാറിന്റെ ഇടപെടൽ. യോഗത്തിൽ വിശദമായി തന്നെ അജിത് കുമാര്‍ സംസാരിച്ചു.
‘പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ചു’; 2 സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെ കേസ്, പാര്‍ട്ടി നടപടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]