![](https://newskerala.net/wp-content/uploads/2024/09/arrested.1.2925263.jpg)
കണ്ണൂർ: രണ്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെ പോക്സോ കേസ്. മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി രമേശനും മറ്റൊരു ബ്രാഞ്ച് സെക്രട്ടറി അനീഷുനുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്ലസ് വൺ വിദ്യാർത്ഥിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.
തള്ളിപ്പറമ്പ് പൊലീസ് സ്റ്റേഷന പരിധിയിലുള്ള വിദ്യാർത്ഥിയാണ് പീഡനത്തിനിരയായത്. മുയ്യത്ത് വച്ച് ഇന്ന്ലെ വെെകുന്നേരമായിരുന്നു സംഭവം. ഇന്ന് രാവിലെ ചെെൽഡ് ലെെൻ പ്രവർത്തകർ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ രമേശിനെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
പോക്സോ കേസിൽ വൃദ്ധന് അഞ്ചുവർഷം തടവ്
പാലക്കാട്: 11 വയസുകാരിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ വൃദ്ധന് അഞ്ചുവർഷം തടവും 20,000 രൂപ പിഴയും ശിക്ഷ. കൊഴിഞ്ഞാമ്പാറ കോഴിപ്പാറ വെള്ളച്ചിക്കുളം സുകുമാരനെ(61) ആണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ടി.സഞ്ജു ശിക്ഷിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം മൂന്നുമാസം അധിക തടവ് അനുഭവിക്കണം. പിഴ തുക ഇരയ്ക്കു നൽകാനും വിധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊഴിഞ്ഞാമ്പാറ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ എസ്.ഐമാരായിരുന്ന എം.ഹംസ, എം.മഹേഷ് കുമാർ, എസ്.അൻഷാദ് എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. എസ്.സി.പി.ഒ സുരേഷ് അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ ടി.ശോഭന, സി.രമിക എന്നിവർ ഹാജരായി. എസ്.സി.പി.ഒ നൗഷാദ്, ലൈസൻ ഓഫീസർ എ.എസ്.ഐ സതി എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.