നിങ്ങള്‍ പ്രീഡയബെറ്റിക് ആണോ? അതായത് പ്രമേഹ സാധ്യത ഉള്ളവരാണോ? രക്തത്തിലെ പഞ്ചസാരയുടെ അളവ് താരതമ്യേന ഉയർന്നു നിൽക്കുന്ന അവസ്ഥ, എന്നാല്‍ ഡയബെറ്റിക് റീഡിങ്ങിയേല്ക്ക് എത്തിയിട്ടുമില്ലാത്തവരെയാണ് പ്രീഡയബറ്റിക് എന്ന് പറയുന്നത്.
പ്രീഡയബറ്റിക് ആയവര്‍ ഡയബറ്റിക് ആകാന്‍ സാധ്യത ഏറെയാണ്. അക്കൂട്ടര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം,
കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് പരമാവധി കുറയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
കൃത്രിമ മധുരങ്ങളില്‍ ഗ്ലൈസെമിക് ഇൻഡക്സ് കൂടുതലാണ്. സാധാരണ പഞ്ചസാരയെക്കാള്‍ മധുരമേറിയ ഇവ ഇൻസുലിൻ പ്രതിരോധം ഉണ്ടാക്കാം. അതിനാല്‍ കൃത്രിമ മധുരം ഒഴിവാക്കുക.
എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ജങ്ക് ഫുഡും ഒഴിവാക്കുക.
അമിത വണ്ണം അഥവാ ശരീരഭാരം നിയന്ത്രിക്കുന്നതും പ്രമേഹ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും.
വ്യായാമം ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിലനിര്‍ത്താന്‍ സഹായിക്കും.
സ്ടെസ് അഥവാ മാനസിക സമ്മര്‍ദ്ദവും കുറയ്ക്കുക.
രാത്രി നന്നായി ഉറങ്ങുക. ഇതും ബ്ലഡ് ഷുഗറിനെ സ്വാധീനിക്കുന്ന ഘടകമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]