ഇന്റര്‍നാഷണല്‍ ഇന്ത്യൻ ഫിലിം അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മികച്ച നടനുള്ള ബോളിവുഡ് താരത്തിനുള്ള അവാര്‍ഡ് ഷാരൂഖിനാണ്. എന്നാല്‍ മികച്ച സിനിമയാകട്ടെ അനിമലും. ഈ രണ്ട് അവാര്‍ഡുകളും വലിയ വിവാദത്തിലായിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഷാരൂഖിന് അല്ല മികച്ച നടനുള്ള അവാര്‍ഡ് നല്‍കേണ്ടത് എന്ന് ചിലര്‍ വാദിക്കുന്നതാണ് വിവാദത്തിന് കാരണമായി മാറിയത്. അനിമലിലെ രണ്‍ബിര്‍ കപൂറിന്റെ പ്രകടനം അവാര്‍ഡ് ജൂറി കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് വാദവും വിവാദത്തിന് തിരികൊളുത്തി. അനിമലിന് മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് ഒരിക്കലും നല്‍കരുതായിരുന്നുവെന്ന് വാദിക്കുന്നവരുണ്ട്. സ്ത്രീ വിരുദ്ധമായ ഒരു സിനിമയാണ് ഇത് എന്നാണ് വാദം. ജവാനിലെ പ്രകടനത്തിനാണ് ഷാരൂഖിന് അവാര്‍ഡ് ലഭിച്ചത്. രണ്‍ബിര്‍ കപൂറിന്റെ അനിമലിന് മറ്റ് അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. അനിമലിന് മികച്ച സംഗീത സംവിധാനത്തിനുള്പ്പടെയുള്ള അവാര്‍ഡുകളാണ് ലഭിച്ചത്.
സന്ദീപ് റെഡ്ഡി വംഗയാണ് അനിമല്‍ സംവിധാനം ചെയ്യുന്നത്. സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും.
‘അര്ജുൻ റെഡ്ഡി’യെന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഹിന്ദിയില്‍ സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്നു എന്നതിനാല്‍ ചര്‍ച്ചയുമായിരുന്നു. ചിത്രം പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ അനിമലിന്റെ സംവിധായകൻ വലിയ വിമര്‍ശനവും നേരിട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലായിട്ടാണ് രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന ‘ആനിമല്‍’ പ്രദര്‍ശനത്തിന് എത്തിയത്.
രണ്‍ബിര്‍ കപൂറിന്റെ നായികാ വേഷത്തില്‍ ചിത്രത്തില്‍ എത്തിയത് തെന്നിന്ത്യയില്‍ നിന്നുള്ള ഹിറ്റ് താരം രശ്മിക മന്ദാനയാണ്. അനില്‍ കപൂറും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി ഉണ്ടായിരുന്നു. വിമര്‍ശനങ്ങള്‍ക്കിടയിലും രണ്‍ബിര്‍ ചിത്രം വൻ കളക്ഷൻ നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയത്.
Read More: മമ്മൂട്ടി നല്‍കുന്നത് വലിയ സൂചനയോ?, എന്താണ് സംഭവിക്കുന്നതെന്ന് ആശങ്ക
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]