
അബുദാബി: ഒരു മണിക്കൂറില്‍ മൂന്ന് ഹൃദയാഘാതങ്ങളെ അതീജിവിച്ച് യുവാവ്. യുഎഇയില്‍ താമസിക്കുന്ന33കാരനായ പ്രവാസി യുവാവാണ് ഉടനടി സംഭവിച്ച മൂന്ന് ഹൃദയസ്തംഭനങ്ങളെ അതിജീവിച്ചത്.
ദുബൈ സിലിക്കണ്‍ ഒയാസിസിലെ ആസ്റ്റര്‍ ക്ലിനിക്കിലെ മെഡിക്കല്‍ സംഘമാണ് ദ്രുതഗതിയില്‍ യുവാവിന്റെ ജീവന് രക്ഷപ്പെടുത്തിയത്. കടുത്ത നെഞ്ചുവേദനയുമായാണ് യുവാവ് ക്ലിനിക്കിലെത്തിച്ചത്. എമര്‍ജന്‍സി മുറിയിലെത്തിച്ചതിന് പിന്നാലെ ഇസിജിയും എക്കോകാര്‍ഡിയോഗ്രാം പരിശോധനയും നടത്തി. ഇതിനിടെ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. ഇതായിരുന്നു ആദ്യത്തെ ഹൃദയാഘാതം.
Read Also – പെട്രോൾ, ഡീസൽ വില കുറച്ചു; യുഎഇയിൽ പുതിയ നിരക്കുകൾ പ്രഖ്യാപിച്ചു, ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ
ഉടന്‍ തന്നെ എമര്‍ജന്‍സി റെസ്പോണ്‍സ് സംഘം സിപിആറും വേണ്ട പരിചരണങ്ങളും നല്കി. യുവാവ് സാധാരണനിലയിലായി മിനിറ്റുകള്‍ക്ക് ശേഷം രണ്ട് ഹൃദയസ്തംഭനങ്ങള്‍ കൂടി സംഭവിക്കുകയായിരുന്നു. മെഡിക്കല്‍ സംഘത്തിന്റെ കൃത്യമായ ഇടപെടല്‍ യുവാവിന്റെ ജീവന് രക്ഷിച്ചു. ക്ലിനിക്കില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയായിരുന്നു രണ്ട് ഹൃദയസ്തംഭനങ്ങള്‍ സംഭവിച്ചത്. ഹൃദയത്തിന്റെ പ്രവര്‍ത്തനം പരിശോധിക്കാന്‍ ഇടക്കിടെയുള്ള പരിശോധനകള്‍ നല്ലതാണെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]