
ന്യൂഡൽഹി: കോടതിയെ അഭിസംബോധന ചെയ്തപ്പോൾ ‘യാ’ എന്ന വാക്ക് ഉപയോഗിച്ചതിന് അഭിഭാഷകനെ ശകാരിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. ‘യാ’ എന്ന പ്രയോഗം തനിക്ക് അലർജിയുണ്ടാക്കുന്നുവെന്നും, നിങ്ങൾ നിൽക്കുന്നത് കോടതി മുറിയിലാണ് അല്ലാതെ കഫേയിലല്ല എന്നും ചീഫ് ജസ്റ്റിസ് ഓർമിപ്പിച്ചു.
മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് 2018ൽ സമർപ്പിച്ച ഹർജിയിലെ വാദത്തിനിടെയാണ് ചന്ദ്രചൂഡിന്റെ പരാമർശം. ഇതൊരു ആർട്ടിക്കിൾ 32 ഹർജിയാണോ എന്നും ഒരു ജഡ്ജിയെ പ്രതിയാക്കി നിങ്ങൾക്കെങ്ങനെ പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്യാനാകുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
ഈ സമയത്താണ് അഭിഭാഷകൻ ‘യാ, യാ’ എന്ന് പറഞ്ഞുകൊണ്ട് മറുപടി പറഞ്ഞു തുടങ്ങിയത്. ഇതോടെ ചീഫ് ജസ്റ്റിസ് ഇടപെടൽ നിർത്തി. ‘ഇതൊരു കോഫീ ഷോപ്പല്ല, എന്താണ് യാ യാ, യെസ് എന്ന് പറയണം. ഇത് കോടതിയാണ്. ഈ യാ യാ എനിക്ക് വളരെ അസ്വസ്ഥതയുണ്ടാക്കുന്നു. ഇത് ഇവിടെ അനുവദിക്കാനാവില്ല ‘, ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]