.news-body p a {width: auto;float: none;} തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന രണ്ട് ദിവസം സമ്പൂർണ ഡ്രൈ ഡേ. ഒന്നാം തീയതിയും ഗാന്ധി ജയന്തിയും ഒരുമിച്ചു വരുന്നതിനാൽ ബെവ്കോ ഔട്ട്ലറ്റുകൾ രണ്ട് ദിവസത്തേക്ക് അടഞ്ഞു കിടക്കും.
സ്റ്റോക്കെടുപ്പ് പ്രമാണിച്ച് ഇന്ന് രാത്രി ഏഴ് മണിക്ക് ബെവ്കോ ഔട്ട്ലറ്റുകൾ അടയ്ക്കും. ഇന്ന് രാത്രി 11 മണി വരെ ബാറുകൾ പ്രവർത്തനമുണ്ടാകും.
നാളെയും മറ്റന്നാളും ബാറുകൾ അടച്ചിടും. ‘ഡ്രൈ ഡേ’ പൊടിപൊടിക്കാനിറങ്ങി, പിടിയിലായി ഡ്രൈ ഡേ ദിവസങ്ങളിൽ വിൽപ്പനയ്ക്ക് കരുതി വച്ചിരുന്ന മദ്യം എക്സൈസ് സംഘം പിടിച്ചെടുത്തു.
55 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യമാണ് പിടിച്ചെടുത്തത്. ആറ് ബ്രാൻഡുകളുടെ 108 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്.
സംഭവത്തിൽ എടവനക്കാട് നെടുങ്ങാട് സ്വദേശി പിഎസ് നിതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ സഹായിയെ കുറിച്ചും ഇത്രയും മദ്യക്കുപ്പികൾ എവിടെനിന്ന് ശേഖരിച്ചു എന്നും അന്വേഷിച്ചുവരികയാണെന്ന് എക്സൈസ് അറിയിച്ചു.
ഇനിയും പരിശോധനകൾ തുടരുമെന്ന് എക്സൈസ് സംഘം അറിയിച്ചിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]