
മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെ കുടുംബം. നടിയും കൃഷ്ണ കുമാറിന്റെ ആദ്യ പുത്രിയുമായ അഹാനയ്ക്കും നിരവധി ആരാധകരാണുള്ളത്. അഭിനയത്രി, യൂട്യൂബർ, മോഡൽ എന്നിങ്ങനെ പല മേഖലകളിലും തിളങ്ങി നിൽക്കുന്ന താരമാണ് അഹാന കൃഷ്ണ. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന അഭിനയം തുടങ്ങുന്നത്. മോഡലിങ്ങിലാണ് താരം കൂടുതലും സജീവമായിരിക്കുന്നത്.
സിനിമയ്ക്ക് പുറമെ സോഷ്യൽ മീഡിയയിൽ സജീവമായ അഹാന, തന്റെ കുഞ്ഞ് വലിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ലെഹങ്കയിൽ അതിസുന്ദരിയായിട്ടുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.
ഒരു നിമിഷം സുന്ദരിയായി തോന്നി എന്ന് കുറിച്ച് കൊണ്ടാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. വിവിധ ലുക്കിലുള്ള ഒൻപത് ഫോട്ടോകളാണ് അഹാന പങ്കുവച്ചത്. ഇതിന് പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്തെത്തി. അഹാനയുടെ സൗന്ദര്യത്തെ വർണിച്ച് നിരവധി പേരാണ് കമന്റിട്ടത്. അവയ്ക്ക് സ്നേഹത്തോടെയുള്ള മറുപടികളും അഹാന നൽകുന്നുണ്ട്.
ഒരു രാജകുമാരിയെപ്പോലെ തോന്നുന്നു എന്നാണ് ഒരാൾ പോസ്റ്റിന് താഴേ കമന്റ് ചെയ്തതു. ഈ ഡ്രെസിൽ നിങ്ങൾ കൂടുതൽ സുന്ദരിയായിരിക്കുന്നുവെന്ന് മറ്റൊരാലഞ് കമന്റ് ചെയ്തു.
2019ൽ ടൊവിനോ തോമസിന്റെ റൊമാൻ്റിക് ചിത്രമായ ലൂക്കയിൽ അഹാന നായികയായി എത്തിയിരുന്നു. ഈ ചിത്രം നിരൂപക- പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ഇതേ കാലയളവിൽ തന്നെ ശങ്കർ രാമകൃഷ്ണൻ്റെ പതിനെട്ടാം പടിയിലും അഹാന അഭിനയിച്ചിരുന്നു. അടി എന്ന ചിത്രമാണ് അഹാനയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. ഷൈൻ ടോം ചാക്കോ ആയിരുന്നു നായകൻ.
View this post on Instagram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]