
.news-body p a {width: auto;float: none;}
കൊച്ചി: പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്ക് ഇത്രയും പ്രാധാന്യം കൊടുക്കണോയെന്നത് ചിന്തിക്കേണ്ടതുണ്ടെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
‘പി വി അൻവർ ചെറിയ മീനല്ല. വെട്ടിപ്പും തട്ടിപ്പും നടത്തിയ അൻവറിന്റെ വാക്കുകൾക്ക് ഇത്രയും പ്രാധാന്യം കൊടുക്കേണ്ടതാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്. കള്ളക്കടത്ത് സംഘത്തിലെ സ്വത്ത് വിഭജന തർക്കത്തിന്റെ ബാക്കിയാണ് ഇപ്പോൾ കാണുന്നത്. വിഷയങ്ങളിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണം. സത്യം പുറത്ത് വരട്ടെ. അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടാനുള്ള വലിയ വിജയം തട്ടിയെടുക്കാനാണ് ശ്രമിക്കുന്നത്. അൻവറിനെതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് പാർട്ടിയും ഞാനും പരാതി നൽകിയിട്ടുണ്ട്. അൻവറിനെ ബിജെപി സ്വാഗതം ചെയ്യുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ല’- ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.
അതേസമയം, മുഖ്യമന്ത്രിയെ പരസ്യമായി വെല്ലുവിളിക്കുകയും പാർട്ടിയും ഇടതു മുന്നണിയുമായുള്ള എല്ലാ ബന്ധവും അറുത്തു മുറിക്കുകയും ചെയ്ത പി വി അൻവറിനെ സർവാംഗം പൂട്ടാൻ നീക്കം തുടങ്ങിയിരിക്കുകയാണ് സിപിഎമ്മും സർക്കാരും. ഫോൺ ചോർത്തിയെന്നാരോപിച്ച് മൂന്നാഴ്ച മുമ്പ് ലഭിച്ച പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം അൻവറിനെതിരെ കേസെടുത്തിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഉന്നത ഉദ്യോഗസ്ഥരുടേതടക്കം ഫോൺ ചോർത്തി ദൃശ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കലാപമുണ്ടാക്കാൻ ശ്രമിച്ചെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. കോട്ടയം കറുകച്ചാലിലെ ഒരു മുൻ കോൺഗ്രസ് പ്രവർത്തകൻ കഴിഞ്ഞ അഞ്ചിന് നൽകിയ പരാതിയിൽ ശനിയാഴ്ച രാത്രി പൊലീസ് കേസെടുക്കുകയായിരുന്നു.