ദില്ലി: കോഴിക്കോട് സ്വദേശിയായ സുബ്രഹ്മണ്യന് മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം. ഉപയോഗ ശൂന്യമായ കസേരകള്‍ അറ്റകുറ്റപ്പണി ചെയ്ത് ഉപയോഗ പ്രദമാക്കിയെടുക്കുകയാണ് ഒളവണ്ണ തൊണ്ടിലക്കടവിലെ സുബ്രഹ്മണ്യൻ ഇക്കാലയളവത്രയും ചെയ്തുകൊണ്ടിരുന്നത്. സുബ്രഹ്മണ്യന്റെ പ്രവൃത്തി മാതൃകാപരമാണെന്നും വിസ്മയകരമായ പ്രയത്നമാണെന്നുമാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
74 വയസുള്ള സുബ്രഹ്മണ്യന് ഇതിനോടകം ഇരുപത്തിമൂവായിരത്തോളം കസേരകള്‍ അറ്റകുറ്റപ്പണി ചെയ്തിട്ടുണ്ട്. കോഴിക്കോട് സിവില്‍ സ്റ്റേഷന്, പി ഡബ്ല്യൂ ഡി, എല്‍ ഐ സി ഓഫീസുകള്‍ എന്നിവിടങ്ങളിലടക്കം സുബ്രഹ്മണ്യന്റെ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി മന് കി ബാത്തില്‍ ഓർമ്മിപ്പിച്ചു. റഡ്യൂസ്… റീ യൂസ്… റീ സൈക്കിൾ എന്നതിന് മികച്ച മാതൃകയാണ് ഈ കോഴിക്കോട്ടുകാരൻ എന്നുപറഞ്ഞുകൊണ്ടാണ് മോദി സുബ്രഹ്മണ്യനെക്കുറിച്ച് പറഞ്ഞത്.
രണ്ട് വ്യത്യസ്ത സംഭവങ്ങൾ, പൊലീസ് പിടികൂടിയത് വയോധികനെയും യുവാവിനെയും; കൈവശമുണ്ടായിരുന്നത് കഞ്ചാവും എംഡിഎംഎയും!
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]