ന്യൂഡൽഹി : സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമായ വനിതാ സംവരണ ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. പാര്‍ലമെന്റിൽ പ്രത്യേക സമ്മേളനം ചേർന്ന് പാസാക്കിയ വനിതാ സംവരണ ബില്ലില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒപ്പുവച്ചു. രാഷ്ട്രപതി ഒപ്പുവച്ചതോടെ ചരിത്രം സൃഷ്ടിച്ച വനിതാ സംവരണ ബിൽ നിയമമായി മാറി. തുടർന്ന് ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ലോക് സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതാണ് പ്രസ്തുത നിയമം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]