
ഡാറ്റാ ചോര്‍ച്ചകളും ലംഘനങ്ങളും ഇക്കാലത്ത് പതിവായിക്കൊണ്ടിരിക്കുകയാണ്. ഡിജിറ്റലൈസേഷനെ വളരെയധികം ആശ്രയിക്കുന്ന ഓട്ടോമോട്ടീവ് വ്യവസായം പലപ്പോഴും സൈബർ ആക്രമണകാരികൾക്ക് ഇരയാകുന്നു. വാഹന ഉടമകളുടെ വിവരങ്ങൾ ചോർത്തുന്ന ഏറ്റവും പുതിയ സംഭവം അമേരിക്കയിലെ ലൂസിയാനയിലാണ് നടന്നത്. വമ്പൻ സൈബർ ആക്രമണത്തില്‍ ലൂസിയാന സംസ്ഥാനത്തെ വാഹന ഉടമകളുടെ എല്ലാ വിവരങ്ങളും ചോർന്നതായിട്ടാണ് റിപ്പോർട്ട്. യുഎസ് സ്റ്റേറ്റിലെ എല്ലാ വാഹന ഉടമകളുടെയും വിവരങ്ങൾ ലംഘിച്ച സൈബർ ആക്രമണം റഷ്യയിൽ നിന്നാണെന്ന് ദ ഗാർഡിയനെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു.
വമ്പൻ സൈബര്‍ ആക്രമണത്തിൽ ലൂസിയാനയിലെ വാഹന ഉടമകളുടെ ആറ് ദശലക്ഷം റെക്കോർഡുകൾ ചോർന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ലൂസിയാനയിലെ വാഹന ഉടമകളുടെ പേരുകൾ, വിലാസങ്ങൾ, സോഷ്യൽ സെക്യൂരിറ്റി നമ്പറുകൾ തുടങ്ങിയ വിവരങ്ങൾ ചോർത്തിയെന്നാണ് റിപ്പോർട്ട്. കൂടാതെ, അവരുടെ ഡ്രൈവിംഗ് ലൈസൻസ് നമ്പറുകൾ, വാഹന രജിസ്ട്രേഷൻ ഡാറ്റ, ജനനത്തീയതി, ഉയരം, കണ്ണുകളുടെ നിറം തുടങ്ങി വിവിധ വിവരങ്ങളും സൈബർ ആക്രമണത്തിലൂടെ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
റഷ്യയുമായി ബന്ധമുള്ള സിഐഒപ് എന്നറിയപ്പെടുന്ന സംഘമാണ് വലിയ ഫയലുകൾ കൈമാറ്റം ചെയ്യുന്നതിനായി പ്രത്യേക സോഫ്റ്റ്വെയർ ഉപയോഗിച്ച് വിവിധ സംഘടനകളെ ലക്ഷ്യമിട്ട് നടത്തിയ സൈബർ ആക്രമണത്തിന്റെ പിന്നിലെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. അതേസമയം ഏറ്റവും പുതിയ സൈബർ ആക്രമണത്തിൽ വെളിപ്പെടുത്തിയ വിവരങ്ങൾ ഹാക്കർമാർ മോഷ്ടിക്കുകയോ ഉപയോഗിക്കുകയോ പങ്കുവെക്കുകയോ ചെയ്തതായി തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ലൂസിയാന ഗവർണർ പറഞ്ഞു.
ഫോര്‍ച്യൂണറിന് ‘ചെക്ക്’ വയ്ക്കാൻ ചെക്ക് റിപ്പബ്ലിക്കിലെ വണ്ടിക്കമ്പനി!
വാഹന ഉടമകൾളോട് അവരുടെ ക്രെഡിറ്റ് കാർഡുകൾ മരവിപ്പിക്കാനും സ്വയം പരിരക്ഷിക്കുന്നതിന് അവരുടെ ഡിജിറ്റൽ പാസ്വേഡുകൾ മാറ്റാനും ലൂസിയാന ഭരണകൂടം ഉപദേശിച്ചു. ഉടമകളോട് കൂടുതൽ ജാഗ്രത പുലർത്താനും സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ഇതാദ്യമായല്ല, ഓട്ടോമൊബൈൽ വ്യവസായത്തെയും അതിന്റെ പങ്കാളികളെയും സൈബർ ആക്രമണം ബാധിക്കുന്നത്. സമീപകാലത്ത്, നിരവധി വാഹന നിർമ്മാതാക്കൾ സൈബർ ആക്രമണം നേരിട്ടിരുന്നു.
Last Updated Sep 30, 2023, 4:15 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]