
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ പൊലീസിന് നേരെ ആക്രമണം. ചെങ്ങോട്ട്കാവ് മാടാക്കര സ്വദേശി അബ്ദുൾ റൗഫാണ് മാരകായുധങ്ങളുപയോഗിച്ച് പൊലീസിനെ ആക്രമിച്ചത്. മർദ്ദിച്ചുവെന്ന് ഭാര്യ നൽകിയ പരാതി അന്വേഷിക്കാനായി മാടാക്കരയിലെ പ്രതിയുടെ വീട്ടിലെത്തിയപ്പോഴാണ് ആക്രമണം. വടി കൊണ്ടുള്ള അടിയേറ്റ് 3 പൊലീസുകാർക്ക് പരിക്കേറ്റു. എഎസ്ഐ വിനോദിന് തലയ്ക്കാണ് പരിക്കേറ്റത്. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസുകാരെ ആക്രമിച്ച ശേഷം പ്രതി സ്വയം തല ഭിത്തിയിലിടിച്ച് പൊട്ടിച്ചു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്ത ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]