തിരുവനന്തപുരം: ചില സിനിമകളിലെ നായകന്മാരെക്കാള് കലിപ്പന്മാരായവര് വൈറലാകുന്ന സോഷ്യല്‍ മീഡിയ യുഗമാണല്ലോ ഇപ്പോള്‍. ‘കിരീടം’ എന്ന എവർഗ്രീൻ സുപ്പർ ഹിറ്റ് ചിത്രത്തിലെ ക്ലൈമാക്സ് രംഗത്തലുള്ള ഒരു സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് ആയിരുന്നു ഇത്. സിനിഫിലേ എന്ന ഗ്രൂപ്പിലൂടെ ഇദ്ദേഹത്തെ കണ്ടെത്തുകയും ചെയ്തിരുന്നു. സാലു ജസ്റ്റസ് എന്ന ഇദ്ദേഹം ഇപ്പോൾ ഹെഡ്മാസ്റ്ററായി ജോലി നോക്കുകയാണ്. അത്തരത്തിൽ മറ്റൊരു കലിപ്പനെയാണ് സോഷ്യൽ മീഡിയ ഇപ്പോള്‍ തിരയുന്നത്.
ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം താരമായത് ദുൽഖർ സൽമാൻ നായകനായി എത്തിയ കിംഗ് ഓഫ് കൊത്തയിലെ ഒരു കലിപ്പനാണ്. കണ്ണൻ ഭായിയും കൊത്ത രാജുവും നേർക്കുനേർ എത്തിയ സീനിൽ പുറകിലായാണ് ഇദ്ദേഹം നിൽക്കുന്നത്. വില്ലന്മാരോട് കൊത്തയിൽ നിന്നും പോകാൻ ആവശ്യപ്പെടുന്ന രംഗത്തിലെ ഈ ആർട്ടിസ്റ്റിന്റെ ശൗര്യം കണ്ടാൽ ‘കണ്ണൻ ഭായിയെ ഇങ്ങേര് കൊന്നേനെ’ എന്ന് തോന്നും എന്നാണ് സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ.
ഇയാളെ കണ്ടെത്തണമെന്ന ആവശ്യം സിനിമാ ഗ്രൂപ്പുകളിൽ നിറയുകയാണ്. ഇപ്പോഴിതാ ഇയാളെ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ കണ്ടെത്തിയിരിക്കുന്നു. തിരുവനന്തപുരം സ്വദേശി ഷെബിനാണ് ഈ കലിപ്പന്. കഴിഞ്ഞ കുറച്ചുകാലമായി സിനിമ സീരിയല്‍ രംഗത്ത് എക്സ്ട്ര നടനായി അഭിനയിക്കുന്ന ഷെബിന്‍ സിനിമ സീരിയലുകളില്‍ തുടര്‍ന്നും മികച്ച വേഷങ്ങള്‍ തേടുകയാണ്.
സിനിമ തീയറ്ററില്‍ നിന്നും കുടുംബത്തോടെ കണ്ടിരുന്നു. വെള്ളിത്തിരയില്‍ ഒരു നിമിഷമെങ്കിലും സാന്നിധ്യമാകാന്‍ സാധിച്ചു എന്നതില്‍ സന്തോഷം തോന്നി. എന്നാല്‍ ഒടിടിയില്‍ ചിത്രം എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി വലിയ ശ്രദ്ധ കിട്ടിയത്. കൂട്ടുകാരും മറ്റും ഇന്നലെ മുതലേ ‘കലിപ്പന്’ ആര് എന്ന ട്രോള്‍ അയച്ചുതരുന്നുണ്ടായിരുന്നു. രാവിലെ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ വാര്‍ത്ത കൂടി കണ്ടപ്പോള്‍ സന്തോഷമായി. കലാരംഗത്ത് തന്നെ തുടരാനാണ് ഉദ്ദേശം. ഇതൊരു പ്രചോദനമാകും – ഷെബിന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജോഷിയുടെ മകൻ അഭിലാഷ് സംവിധാനം ചെയ്ത ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ദുൽഖർ സൽമാനൊപ്പം ഗോകുൽ സുരേഷും പ്രധാന വേഷത്തിൽ എത്തിയ ചിത്രം കഴിഞ്ഞ ദിവസം ഒടിടിയിൽ റിലീസ് ചെയ്തിരുന്നു. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ ആയിരുന്നു ചിത്രത്തിന്റെ സ്ട്രീമിംഗ്.