
ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ രണ്ടാമത്തെ മലയാളം വെബ് സീരീസായ ‘മാസ്റ്റർപീസ്’ െ്രെടലെർ പുറത്ത്.നിത്യ മേനൻ, ഷറഫുദീൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.വൻ വിജയമായ ആദ്യ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മലയാളം വെബ് സീരീസ് ‘കേരള െ്രെകം ഫയൽസ് ‘ ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. കേരള െ്രെകം ഫയൽസിൽ നിന്നു ഏറെ വ്യത്യസ്തമായ ഒരു സീരീസുമായി ആണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ഇപ്പോൾ എത്തുന്നത്.കുറച്ചു ദിവസങ്ങൾക്കു മുൻപ് പുറത്ത് വന്ന വെബ് സീരീസിന്റെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററുമെല്ലാം ശ്രദ്ധ നേടിയിരുന്നു. ചിരിയുണർത്തുന്ന രംഗങ്ങളാൽ സമ്പന്നമാണ് മാസ്റ്റർപീസ് െ്രെടലെർ
ഏറെ കൗതുകമുണർത്തുന്ന ഫ്രെമുകളും കാഴ്ചകളുമായി സമ്പന്നമാണ് മാസ്റ്റർപീസ് െ്രെടലെർ. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈൻയറാണ് മാസ്റ്റർപീസ് എന്ന് െ്രെടലെർ ഉറപ്പ് നൽകുന്നു.
ഡിസ്നി+ ഹോട്ട്സ്റ്റാർ സ്പെഷ്യൽസിന്റെ മാസ്റ്റർപീസിൽ നിത്യ മേനൻ, ഷറഫുദ്ദീൻ എന്നിവർക്കൊപ്പം രഞ്ജി പണിക്കർ, മാലാ പാർവതി, അശോകൻ, ശാന്തി കൃഷ്ണ എന്നിവർ അഭിനയിക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളിൽ സീരീസ് ലഭ്യമാകും. .ഫാമിലി കോമഡിയുടെയും ഹൃദയസ്പർശിയായ ഡ്രാമയുടെയും മികച്ച സംയോജനമാണ് മാസ്റ്റർപീസ് , എല്ലാ പ്രായത്തിലുമുള്ള കാഴ്ചക്കാർക്കും ഒരു പോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു യഥാർത്ഥ ഫാമിലി എന്റർടെയ്നർ സ്വഭാവത്തിലുള്ളതാണ് ഈ സീരീസ്.
സെൻട്രൽ അഡ്വർടൈസിംഗിന്റെ ബാനറിൽ മാത്യു ജോർജ്ജ് നിർമ്മിച്ച ഈ ഷോ സംവിധാനം ചെയ്തിരിക്കുന്നത് ശ്രീജിത്ത് എൻ.ആണ്. ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ എഴുത്തുകാരനും തെക്കൻ തല്ലുകേസ് എന്ന സിനിമയുടെ സംവിധായകനുമാണ് ശ്രീജിത്ത്.ഒക്ടോബർ 25 ന് മാസ്റ്റർപീസ് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]