
ചെന്നൈ: ആദിവാസി സ്ത്രീകളെ ബലാത്സംഗം ചെയ്ത വചാതി കൂട്ട ബലാത്സംഗ കേസില്‍ 215 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് മദ്രാസ് ഹൈക്കോടതി . വനം, റവന്യൂ വകുപ്പുകളിലെ മുന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 215 പ്രതികളുടെ അപ്പീല്‍ തള്ളിക്കൊണ്ടായിരുന്നു ജസ്റ്റിസ് പി വേല്‍മുരുകനാണ് വിധി പറഞ്ഞത്. കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രതികള്‍ സമര്‍പ്പിച്ച അപ്പീലുകളില്‍ വിധി പറയുന്നത് മാറ്റിവെച്ചിരുന്നു. 1992ല്‍ തമിഴ്നാട്ടിലെ ധര്‍മപുരി ജില്ലയിലെ വചാതി ഗ്രാമത്തിലെ 18 സ്ത്രീകളാണ് ബലാത്സംഗത്തിനിരയായത്.126 ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, 84 പോലീസുകാര്‍, 5 റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരാണ് പ്രതികളായത്. എല്ലാ പ്രതികളെയും കസ്റ്റഡിയിലെടുത്ത് നടപടികള്‍ സ്വീകരിക്കാന്‍ ജഡ്ജി സെഷന്‍സ് കോടതിക്ക് നിര്‍ദേശം നല്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]