
കല്പറ്റ-വയനാട്ടില്‍ എക്സൈസ് വാഹനത്തിനുനേരെ കാട്ടാന ആക്രമണം. ഇന്നലെ രാത്രി എട്ടോടെ കാട്ടിക്കുളം രണ്ടാംഗേറ്റിനു സമീപമാണ് സംഭവം. മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത്ത് ചന്ദ്രനും സംഘവും സഞ്ചരിച്ച വാഹനത്തിനു നേരെയായിരുന്നു കൊമ്പനാനയുടെ പരാക്രമം. വഴിയരികില്‍നിന്ന ആന അപ്രതീക്ഷിതമായ വാഹനത്തിനു മുന്നിലേക്കുവന്നു മുന്‍ ഭാഗം കുത്തിപ്പൊളിച്ചു. ഉടന്‍ വനത്തിലേക്കു പിന്‍വാങ്ങുകയും ചെയ്തു. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഹാഷിം, പ്രിന്‍സ്, ചന്ദ്രന്, ഡ്രൈവര്‍ സജി എന്നിവരും വാഹനത്തില്‍ ഉണ്ടായിരുന്നു. ഉദ്യോഗസ്ഥരില്‍ ആര്‍ക്കും പരിക്കില്ല. ആന പിന്‍വാങ്ങുന്നതുവരെ ശ്വാസം അടക്കി വാഹനത്തില്‍ ഇരിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2021 സെപ്റ്റംബറില്‍ തിരുനെല്ലി തെറ്റ് റോഡില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിനുനേരേ കാട്ടാന ആക്രണം നടന്നിരുന്നു.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]