
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശക്തമായ മഴ കാരണം നഗരത്തിലുടനീളം വെള്ളപ്പൊക്കസാധ്യത നിലനിൽക്കുന്നതിനാലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ന്യൂയോർക്ക് സിറ്റി, ലോംഗ് ഐലൻഡ്, ഹഡ്സൺ വാലി എന്നിവിടങ്ങളിൽ മഴ കാരണം റോഡുകളും തകർന്ന സബ്വേകളും മറ്റ് ഗതാഗത മാർഗ്ഗങ്ങളും തടസ്സപ്പെട്ടതിനാൽ ഗവർണർ കാത്തി ഹോച്ചുൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച രാവിലെയോടെ ചില പ്രദേശങ്ങളിൽ 2 ഇഞ്ച് (5.08 സെന്റീമീറ്റർ) മഴ റിപ്പോർട്ട് ചെയ്തു.
ഒരു വാർത്താ സമ്മേളനത്തിൽ, ഗവർണർ ഹോച്ചുൾ സുരക്ഷയുടെ പ്രാധാന്യം എടുത്ത് പ്പറയുകയും വെള്ളപ്പൊക്കമുള്ള റോഡുകളിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു.
2021 ലെ ഇഡ ചുഴലിക്കാറ്റിൽ നിരവധി ആളുകൾ മുങ്ങിമരിച്ചതിനെത്തുടർന്ന് ബേസ്മെൻറ് ഹോമുകളിലുള്ളവരെ കുറിച്ച് ഉദ്യോഗസ്ഥർക്ക് ആശങ്കയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]