കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥരായ ആന്റണിയെയും ഫെയ്മസ് വർഗീസിനെയും ചോദ്യം ചെയ്തിന് ശേഷം വിട്ടയച്ചു. ഇവരോട് അടുത്ത ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം, ഒന്നും പറയാനില്ലെന്നായിരുന്നു മുൻ എസ്പി കെ.എം ആന്റണിയുടെ മാധ്യമങ്ങളോടുള്ള പ്രതികരണം.
സതീഷ്കുമാർ വർഷങ്ങൾക്ക് മുൻപ് പരാതിയുമായി വന്നത് കണ്ടിട്ടുണ്ടെന്ന് മുൻ ഡിവൈഎസ്പി ഫേമസ് വർഗീസ് പ്രതികരിച്ചു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ആയിരിക്കെയാണ് പരാതി നൽകിയത്. അല്ലാതെ സതീഷ്കുമാറിനെ അറിയില്ല. സതീഷിന്റെ ഒന്നരക്കോടി രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ടുള്ള പരാതിയായിരുന്നുവെന്ന് കരുതുന്നു. അല്ലാതെ അരവിന്ദാക്ഷനെയോ സതീഷിനെയോ പരിചയമില്ലെന്നും ഫേമസ് വർഗീസ് പറഞ്ഞു.
അതേസമയം, കരുവന്നൂർ കേസിൽ എം കെ കണ്ണന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ നിർത്തിവെച്ചതായി ഇഡി അറിയിച്ചു. ചോദ്യം ചെയ്യലുമായി കണ്ണൻ സഹകരിക്കുന്നില്ലെന്ന് ഇഡി വ്യക്തമാക്കി. ശരീരത്തിന് വിറയൽ ഉണ്ടെന്നു കണ്ണൻ പറഞ്ഞതായും ഇഡി വ്യക്തമാക്കി. കണ്ണനിൽ നിന്ന് ഒരു മറുപടിയും കിട്ടിയില്ല എന്നും മൊഴികളിൽ നിരവധി പൊരുത്തക്കേടുകൾ ഉണ്ടെന്നും ഇ ഡി പറഞ്ഞു.അതേ സമയം, ഇഡിയുടെ വെളിപ്പെടുത്തല്‍ പാടെ നിഷേധിച്ചു കൊണ്ടായിരുന്നു എംകെ കണ്ണന് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. തനിക്ക് ശാരീരിക ബുദ്ധിമുട്ടുള്ളതായി പറഞ്ഞിട്ടില്ലെന്ന് എംകെ കണ്ണൻ വ്യക്തമാക്കി. പൂർണ്ണ ആരോഗ്യവാനാണ്, ദേഹാസ്വാസ്ഥ്യമില്ലെന്നും കണ്ണൻ പറഞ്ഞു. ചോദ്യം ചെയ്യൽ സൗഹാർദ്ദപരമായിരുന്നു എന്നും ഇഡി എപ്പോൾ വിളിപ്പിച്ചാലും വരുമെന്നും കണ്ണൻ വിശദമാക്കി.
Last Updated Sep 29, 2023, 7:19 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]