

300 രൂപയും കൊണ്ട് എട്ടാം ക്ലാസുകാരൻ വീട് വിട്ട് ഇറങ്ങിയത് ഫ്ലോറിഡയിലേക്ക് പോകാൻ; കുട്ടിയെ കണ്ടെത്തിയത് കെഎസ്ആര്ടിസി ബസില് നിന്ന്; മകന്റെ ലക്ഷ്യം മൃഗഡോക്ടര് ആകണമെന്നാണ് അച്ഛൻ
കാട്ടാക്കട: കാട്ടാക്കടയില് കത്ത് എഴുതിവച്ച ശേഷം വീട് വിട്ട് പോയ എട്ടാം ക്ലാസുകാരനെ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് കുടുംബം മുഴുവന്.
കെഎസ്ആര്ടിസി ബസില് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ പോലീസ് സ്റ്റേഷനില് എത്തിച്ചു. നെയ്യാര് ഡാമില് പോയി മടങ്ങി വരികയായിരുന്നു കുട്ടി.
കുട്ടി ഇപ്പോള് കാട്ടാക്കട പോലീസ് സ്റ്റേഷനിലാണ് ഉള്ളത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘അവന് വളര്ത്തുമൃഗങ്ങളോട് വലിയ താത്പര്യമുള്ള കുട്ടിയാണ്. കോഴി, മീന്, പട്ടികള് ഇവയെല്ലാം വളര്ത്തുന്നതിനോട് അവന് വലിയ ഇഷ്ടമാണ്. അവന്റെ ലക്ഷ്യം മൃഗഡോക്ടര് ആകണമെന്നാണ്.
ഫ്ളോറിഡയില് പോകാന് എന്ത് ചെയ്യണമെന്ന് ചോദിച്ചപ്പോള് നീ വലുതായിട്ട് മിടുക്കനായി പഠിച്ച് ഒരു ഡോക്ടറായിട്ട് ഫ്ളോറിഡയില് പോകാനുള്ള അവസരം കിട്ടും അച്ഛന് പറഞ്ഞു. അവന് ഇപ്പോള് വീട് വിട്ട് പോയതിന് വേറെ പ്രശ്നങ്ങളൊന്നുമില്ലെന്ന് അച്ഛന് കൂട്ടിച്ചേര്ത്തു.
മുന്പ് ഫ്ളോറിഡയെ കുറിച്ച് അച്ഛനോട് ചോദിച്ച പതിമൂന്നുകാരന് പാസ്പോര്ട്ട് ഇല്ലാതെ പോകാൻ പറ്റില്ലേയെന്നും പോയി നോക്കിയാലോ എന്നും അച്ഛനോട് ചോദിച്ചിട്ടുണ്ട്. അങ്ങനെ ചോദിച്ചപ്പോള് പോയി നോക്കൂവെന്ന് തമാശ രൂപേണ അച്ഛന് മുന്പ് പറഞ്ഞിട്ടുണ്ട്. കയ്യില് ഉണ്ടായിരുന്ന 300 രൂപയും കൊണ്ട് ഫ്ലോറിഡയിലേക്ക് പോകാനാണ് ഇറങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]