കൊച്ചി: മഹാരാജാസ് കോളജിലെ മാർക് ലിസ്റ്റ് കേസിൽ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയതായി സർക്കാർ ഹൈക്കോടതിയിൽ. കേസ് റദ്ദാക്കണമെന്ന അഖില നന്ദകുമാറിന്റെ ഹർജിയിലാണ് നിലപാടറിയിച്ചത്. സർക്കാർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കള്ള കേസിലെ തുടർന്നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു.
എസ് എഫ് ഐ നേതാവ് പി എം ആർഷോയുടെ പരാതി പ്രഥമദൃഷ്ട്യാ കള്ള പരാതിയാണെന്ന് ബോധ്യമായിട്ടും അഖില നന്ദകുമാറിനെ പ്രതിയാക്കി എഫ്ഐആർ ഇടുകയും കേസിനെ ന്യായീകരിക്കുകയും ചെയ്ത സർക്കാറിനും പോലീസിനും ഒടുവിൽ തിരുത്തണ്ടിവന്നു. ഹൈക്കോടതിയിലാണ് സർക്കാർ അഖിലയെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന് അറിയിച്ചത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഖില നൽകിയ ഹർജിയിലാണ് സർക്കാറിന് തെറ്റ് തിരുത്തി പറയേണ്ടിവന്നത്.
മറുപടിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി എല്ലാ നടപടികളും അവസാനിപ്പിച്ചു.. കേട്ട് കേൾവിയില്ലാത്ത മാധ്യമ വേട്ടയുടെ ഭാഗമായിരുന്നു മഹാരാജാസ് വിഷയത്തിലെ അഖിലയ്ക്കെതിരായ കേസ്. അധികാരമുപയോഗിച്ച് മാധ്യമ സ്ഥപനത്തെ എങ്ങനെ വേട്ടയാടാം എന്നതിന്റെ തെളിവ് കൂടിയായിരുന്നു ഇത്. പിണറായി സർക്കാറിന്റെ മാധ്യമ നയം ദേശീയ തലത്തിൽ തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നാൽ കള്ള കേസിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയടക്കം രംഗംത്ത് വരികയും മാധ്യമ പ്രവർത്തകയെ സംശയത്തിന്റെ നിഴലിൽ നിർത്തുകയും ചെയ്തു.
ഒടുവിൽ മാസങ്ങളോളം അന്വേഷിച്ചിട്ടും അഖില നന്ദകുമാറിനെതിരായി ഒന്നും കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല. അഖിലയ്ക്കെതിരെ തെളിവില്ലെന്ന് എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ നേരത്തെ ജില്ലാ ക്രൈംബ്രാഞ്ചാണ് റിപ്പോർട്ട് നൽകിയിരുന്നു. എത്ര കേസിൽ കുടുക്കിയാലും സത്യം എല്ലാക്കാലവും മറച്ചുവെക്കാനാകില്ലെന്നതാണ് ഈ കള്ളകേസ് തെളിയിക്കുന്നത്.
അഖില നന്ദകുമാറിനെതിരെ കേസെടുത്തതിനെ അപലപിച്ച് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ആന്റ് ഡിജിറ്റൽ അസോസിയേഷൻ രംഗത്തെത്തിയിരുന്നു. പൊലീസ് നടപടി നിയമപ്രക്രിയയുടെ ദുരുപയോഗവും സംശയാസ്പദവുമാണെന്ന് എൻബിഡിഎ കുറ്റപ്പെടുത്തി. രാഷ്ട്രീയ ആരോപണം എന്ന് വ്യക്തമായി ചൂണ്ടിക്കാട്ടി റിപ്പോർട്ട് ചെയ്ത വിഷയത്തിലാണ് അഖിലക്കെതിരായ കേസ് എടുത്തിരിക്കുന്നത്. മാധ്യമങ്ങളെ നിശബ്ദരാക്കാനും സ്വതന്ത്ര മാധ്യമപ്രവർത്തനത്തിൽ ഇടപെടാനുമുള്ള ശ്രമം അപലപനീയമാണ്. കേസിൽ തുടർനടപടികളെല്ലാം ഒഴിവാക്കണമെന്നും എൻബിഡിഎ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല മുഖ്യമന്ത്രിക്ക് എൻബിഡിഎ കത്ത് നൽകുകയും ചെയ്തിരുന്നു.
എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരാതിയിലാണ് അഖില നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നത്. മാർക്ക് ലിസ്റ്റ് വിവാദത്തിൽ ആർഷോയ്ക്കെതിരെ ഗൂഢാലോചന നടത്തിയെന്നായിരുന്നു ആരോപണം. ലൈവ് വാർത്ത റിപ്പോർട്ടിംഗിന്റെ പേരിൽ റിപ്പോർക്കെതിരെ കേസെടുത്തത് വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. ദേശീയ തലത്തിൽ പോലും സംസ്ഥാന പൊലീസ് നടപടി വിമർശന വിധേയമായി. പൊലീസ് നടപടിയ്ക്കെതിരെ മാധ്യമസംഘടനകളും പൊതുസമൂഹവും രംഗത്തുവന്നിരുന്നു.
‘കള്ളക്കേസെന്ന് തെളിഞ്ഞു’; ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖിലക്കെതിരായ കേസ് അവസാനിപ്പിച്ച് പൊലീസ്
കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി അഖില നന്ദകുമാർ; ഹര്ജിയില് ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി
Last Updated Sep 29, 2023, 7:46 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]