
കഠിനാധ്വാനവും നിശ്ചയദാർഢ്യവും ഉണ്ടെങ്കിൽ വിജയം സുനിശ്ചയമാണ് എന്ന് തെളിയിച്ചിരിക്കുകയാണ് ബീഹാറിൽ നിന്നുള്ള യുവ കർഷകനായ മനീഷ് കുമാർ. കോഴികച്ചവടത്തിലൂടെ ലക്ഷങ്ങളാണ് ഈ വ്യവസായി നേടുന്നത്.
ബിഹാറിലെ ഹാജിപൂർ സ്വദേശിയായ മനീഷ് കുമാർ നിരവധി പേർക്ക് പ്രചോദനമാണ്. കോഴിമുട്ട വ്യവസായത്തിലേക്ക് ഇറങ്ങിയ മനീഷ് എട്ട് വർഷമായി വിജയകരമായി കച്ചവടം നടത്തുന്നു. 20,000 മുട്ട കോഴകളെയാണ് വളർത്തുന്നത്. എന്നാൽ അശ്രദ്ധ പലപ്പോഴും നഷ്ടം ഉണ്ടാകുമെന്നും മനീഷ് പറയുന്നു. ശരിയായ രീതിയിൽ നടത്തുന്ന ഫാമിന് വലിയ ലാഭം ലഭിക്കുമെന്നും മനീഷ് കുമാർ ഓർമ്മപ്പെടുത്തുന്നു.
:
ബീഹാറിലെ പല ജില്ലകളിലും ദിവസവും മുട്ട വിതരണം ചെയ്യുന്നുണ്ട്. കോഴിക്കുഞ്ഞിന്റെ ജീവിതത്തിലെ ആദ്യത്തെ നാല് മാസങ്ങൾ പ്രധാനമാണെന്നും നാല് മാസം കഴിഞ്ഞാൽ അവ മുട്ട നല്കാൻ തുടങ്ങുകയുള്ളു എന്നും ഇദ്ദേഹം പറയുന്നു. കോഴിയെ കൊണ്ടുവന്നതിന് ശേഷം 20 മാസത്തേക്ക് ഈ ബിസിനസ്സ് പ്രവർത്തിക്കുന്നു. കോഴി മുട്ട ഉൽപ്പാദിപ്പിക്കുന്നത് നിർത്തുമ്പോൾ ഇവ വിൽക്കും.
കോഴിയെ നന്നായി പരിപാലിക്കേണ്ടത് നിർണായകമാണ്. ശുചിത്വം പ്രധാനമാണ്. ഇല്ലെങ്കിൽ രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. കോഴികളുടെ ആരോഗ്യം നിലനിർത്തേണ്ടത് ശ്രദ്ധിക്കണമെന്നും മനീഷ് പറയുന്നു.
:
ഒരു കോഴി ഏകദേശം രണ്ട് വർഷത്തേക്ക് മുട്ടയിടും. വിപണി അനുസരിച്ച് മുട്ടയുടെ വിലയും വ്യത്യാസപ്പെടും. ഒരു ദിവസം 18000 മുതൽ 19000 മുട്ടകൾ വരെ ലഭിക്കും. ഒരു മുട്ടയ്ക്ക് സാധാരണയായി 4 മുതൽ 5 രൂപ വരെയാണ് വില.
എല്ലാ ചെലവുകളും കുറച്ച ശേഷം കുറഞ്ഞത് 75 ലക്ഷം രൂപ വരെ ലാഭം ലഭിക്കുമെന്ന് മനീഷ് പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]