കൊല്ലം: കൊല്ലം നല്ലില പള്ളിവേട്ടക്കാവില് കടയുടമയ്ക്ക് കുത്തേറ്റു. ഗൂഗിള്‍ പേയില്‍ നല്കിയ പണത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കത്തികുത്തില്‍ കലാശിച്ചത്.
ഗൂഗിള്‍ പേയില്‍ അയച്ച 200 രൂപ തിരികെ ആവശ്യപെട്ടിട്ട് നൽകിയില്ലെന്ന് പറഞ്ഞ് അബി എന്നയാൾ കടയുടമയെ ആക്രമിക്കുകയായിരുന്നു. വാക്കുതർക്കം കയ്യാങ്കളിയിലേക്ക് കടന്നതോടെ അബി കത്തികൊണ്ട് ഉടമയെ കുത്തി.
പരിക്കേറ്റ കടയുടമ ജോയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്കെതിരെ കണ്ണനല്ലൂർ പൊലീസ് കേസെടുത്തു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
പരിക്കേറ്റ ജോയി ചികിത്സയിൽ തുടരുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]