ന്യൂഡൽഹി∙ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി പ്രധാനമന്ത്രി
കൂടിക്കാഴ്ച നടത്താനിരിക്കേ മോദിയെ ഫോണിൽ വിളിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ഷാങ്ഹായ് ഉച്ചകോടിക്കായി ചൈനയിലേക്ക് പുറപ്പെടും മുൻപ് ശനിയാഴ്ചയാണ് മോദിയെ സെലെൻസ്കി വിളിച്ചത്.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട് ഇരുനേതാക്കളും ചർച്ച നടത്തിയെന്നാണു വിവരം.
സെലെൻസ്കി വിളിച്ച വിവരം പ്രധാനമന്ത്രി സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. ‘ഇന്നത്തെ ഫോൺകോളിന് പ്രസിഡന്റ് സെലെൻസ്കിക്ക് നന്ദി.
തുടരുന്ന യുദ്ധത്തെക്കുറിച്ചും അതിന്റെ മനുഷ്യത്വപരമായ വശങ്ങളെക്കുറിച്ചും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചുമുള്ള ആശയങ്ങൾ പരസ്പരം സംസാരിച്ചു. ഈ രീതിയിലുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യയുടെ പൂർണ പിന്തുണയുണ്ടാകും.’–മോദി കുറിച്ചു.
അടുത്തിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടന്ന കൂടിക്കാഴ്ചയുടെ വിവരങ്ങൾ മോദിയെ അറിയിച്ചതായി സെലെൻസ്കി പറഞ്ഞു.
പുട്ടിനുമായി ചർച്ച നടത്താനുള്ള സന്നദ്ധത ആവർത്തിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുക്രെയ്ൻ വിഷയം ചർച്ച ചെയ്യാനായി രണ്ടാം തവണയാണ് സെലെൻസ്കി മോദിയെ ഫോണിൽ വിളിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]