തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് കാലിക്കറ്റ് ബ്ലൂ ടൈഗേഴ്സിന്റെ സല്മാന് നിസാര്‍. ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ 26 പന്തില്‍ 86 റണ്‍സ് നേടിയതോടെയാണ് സല്മാന് രണ്ടാമതെത്തിയത്.
ആറ് ഇന്നിംഗ്സുകള്‍ കളിച്ച താരം 296 റണ്‍സാണ് നേടിയത്. 193.46 സ്ട്രൈക്ക് റേറ്റും 98.67 ശരാശരിയും സല്‍മാനുണ്ട്.
സല്‍മാന്റെ വരവില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ സഞ്ജു സാംസണണ് മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടി വന്നു. അഞ്ച് മത്സരങ്ങളില്‍ 285 റണ്‍സാണ് സഞ്ജു നേടിയത്.
182.69 സ്ട്രൈക്കറ്റ് റേറ്റും 71.25 ശരാശരിയും സഞ്ഡുവിന് അവകാശപ്പെടാനുണ്ട്. അതേസമയം, തൃശൂര്‍ ടൈറ്റന്‍സിന്റെ അഹമ്മദ് ഇമ്രാന് ഒന്നാം സ്ഥാനത്ത് തുടരുന്നു.
ഏഴ് ഇന്നിംഗ്സില്‍ നിന്ന് 379 റണ്‍സ് ഇമ്രാന് അടിച്ചെടുത്തു. ഇന്ന് ബ്ലൂ ടൈഗേഴ്സിനെതിരായ മത്സരത്തില്‍ 16 റണ്‍സിന് ഇമ്രാന് പുറത്തായിരുന്നു.
ട്രിവാന്‍ഡ്രം റോയല്‍സിന്റെ കൃഷ്ണ പ്രസാദ് നാലാം സ്ഥാനത്ത്. ഏഴ് മത്സരങ്ങള്‍ കളിച്ച കൃഷ്ണ പ്രസാദ് 235 റണ്‍സാണ് അടിച്ചെടുത്തത്.
കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന്റെ ക്യാപ്റ്റന്‍ രോഹന് കുന്നുമ്മല്‍ അഞ്ചാം സ്ഥാനത്തുണ്ട്. ഏഴ് മത്സരങ്ങളില്‍ നിന്ന് 216 റണ്‍സാണ് രോഹന് നേടിയത്.
ഇന്ന് റോയല്‍സിനെതിരായ മത്സരത്തില്‍ രോഹന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. 11 റണ്‍സിന് താരം പുറത്തായി.
ആറ് മത്സരങ്ങളില്‍ 211 റണ്‍സ് നേടിയ സച്ചിന് ബേബി ആറാം സ്ഥാനത്ത്. അഖില്‍ സ്കറിയ (206), വിഷ്ണു വിനോദ് (203), അജിനാസ് (199), ജലജ് സക്സേന (191) എന്നിവരാണ് പത്ത് വരെയുള്ള സ്ഥാനങ്ങളില്‍.
അതേസമയം, പോയിന്റ് പട്ടികയിലും മാറ്റം വന്നു. റോയല്‍സിന്റെ അവസ്ഥ കൂടുതല്‍ പരിതാപകരമായപ്പോള്‍ ഗ്ലോബ്സ്റ്റാര്‍സ് നേട്ടമുണ്ടാക്കി.
എട്ട് പോയിന്റുള്ള കൊച്ചി ബ്ലൂ ടൈഗേഴ്സ് ഒന്നാം സ്ഥാനത്ത് തുടരുന്നു. നാല് ജയവും രണ്ട് തോല്‍വിയുമുള്ള കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ പിന്തള്ളി.
ബ്ലൂ ടൈഗേഴ്സിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഗ്ലോബ്സ്റ്റാര്‍സ്. ഇന്നത്തെ ജയത്തോടെ അവര്‍ക്കും എട്ട് പോയിന്റായി.
നാല് ജയവും മൂന്ന് തോല്‍വിയുമാണ് അക്കൗണ്ടില്‍. ഗ്ലോബ്സ്റ്റാര്‍സിന്റെ വരവോടെ തൃശൂര്‍ ടൈറ്റന്‍സ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ടൈറ്റന്‍സിനും എട്ട് പോയിന്റാണുള്ളത്. കൊല്ലം സെയ്ലേഴ്സാണ് നാലാം സ്ഥാനത്ത്.
ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അവര്‍ക്ക് മൂന്ന് വീതം ജയവും തോല്‍വിയും. ആറ് പോയിന്റാണ് അക്കൗണ്ടില്‍.
കഴിഞ്ഞ ദിവസം സെയ്ലേഴ്സിനെ തോല്‍പ്പിച്ച ആലപ്പി റിപ്പിള്‍സ് അഞ്ചാം സ്ഥാനത്തേക്ക് കയറിയിരുന്നു. ഏഴില്‍ ആറ് മത്സരവും പരാജയപ്പെട്ട
ട്രിവാന്‍ഡ്രം റോയല്‍സാണ് ഇപ്പോള്‍ അവസാന സ്ഥാനത്ത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]