കൊച്ചിയിലെ കാനറാ ബാങ്ക് ശാഖയില്‍ പുതുതായെത്തിയ ബാങ്ക് മാനേജര്‍ കാന്റീനില്‍ ബീഫ് നിരോധിച്ചു. പിന്നാലെ ബാങ്കില്‍ ബീഫ് ഫെസ്റ്റ് നടത്തി തൊഴിലാളി സംഘടന.
ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് (BEFI) ബാങ്കില്‍ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചത്. ബാങ്കില്‍ നടത്തിയ ബീഫ് ഫെസ്റ്റിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ബീഹാറി സ്വദേശീയായ റീജിയണൽ മാനേജറാണ് കാന്റീനിൽ ബീഫ് വിളമ്പരുതെന്ന് നിര്‍ദ്ദേശിച്ചത്. ഇതിന് പിന്നാലെയയാരുന്നു പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടത്.
പുതിയ മാനേജരുടെ അപമാനകരമായ പെരുമാറ്റത്തിനും മാനസിക പീഡനത്തിനും എതിരെ പ്രതിഷേധിക്കാൻ ജീവനക്കാര്‍ തീരുമാനിച്ച സമയത്തായിരുന്നു മാനേജർ ബീഫ് നിരോധിച്ചത്. ഇതിന് പിന്നാലെ ബീഫ് ഫെസ്റ്റ് തന്നെ നടത്തി ജീവനക്കാരും പ്രതിഷേധിച്ചു.
‘ഭരണഘടനയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ഈ ബാങ്ക് പ്രവര്‍ത്തിക്കുന്നത്. ഭക്ഷണം വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്.
ഇന്ത്യയില്‍, ഓരോ വ്യക്തിക്കും അവരുടെ ഭക്ഷണം തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. ഇവിടുത്തെ കാന്റീനില്‍ തെരഞ്ഞെടുത്ത ദിവസങ്ങളിലാണ് ബീഫ് വിളമ്പുന്നത്.
എന്നാല്‍, ഇനി ബീഫ് വിളമ്പരുതെന്ന് മാനേജര്‍ കാന്റീന് ജീവനക്കാരെ അറിയിച്ചു. ആരെയും ബീഫ് കഴിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിക്കുന്നില്ല.
എന്നാൽ, ഇത് ഞങ്ങളുടെ പ്രതിഷേധമാണ്’ ബെഫി നേതാവ് എസ്.എസ്. അനില്‍ മാധ്യമങ്ങളോട് പറഞ്ഞു.
At a Canara Bank branch, staff staged a ‘beef festival’ outside the office after the newly appointed regional manager from Bihar imposed a ban on beef in the canteen.Protesters, led by BEFI, served beef and parotta in defiance, asserting that ‘food choices are personal and… pic.twitter.com/aaFLnClL06 — Ashish (@KP_Aashish) August 30, 2025 ‘എന്ത് ധരിക്കണം, എന്ത് കഴിക്കണം, എന്ത് ചിന്തിക്കണം എന്ന് തീരുമാനിക്കേണ്ടത് മേലുദ്യോഗസ്ഥരല്ല’ എന്ന് സംഭവത്തോട് പ്രതികരിച്ച് കൊണ്ട് കെ ടി ജലീല്‍ എംഎല്‍എ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ഓഫീസിന് പുറത്ത് ബീഫും പൊറോട്ടയും വിളമ്പിയാണ് ജീവനക്കാര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
ഇതിന് മുമ്പ് 2017 -ല്‍ നിരവധി സംഘടനകളുടെ നേതൃത്വത്തില്‍ കേരളത്തില്‍ ബീഫ് ഫെസ്റ്റുവല്ലുകൾ സംഘടിപ്പിക്കപ്പെട്ടിരുന്നു. ആ വര്‍ഷം കന്നുകാലി ചന്തകളിൽ കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് നിരോധിച്ച് കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയതിന് പിന്നാലൊയായിരുന്നു ബീഫ് ഫെസ്റ്റുവല്ലുകൾ സംഘടിപ്പിക്കപ്പെട്ടത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]