കീവ് ∙ യുക്രെയ്ൻ തലസ്ഥാനത്തേക്കു മിസൈലുകളും ഡ്രോണുകളും അയച്ച്
കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആയി. ഇതിൽ 4 കുട്ടികളും ഉൾപ്പെടുന്നു.
യുക്രെയ്ൻ ഇന്നലെ ഔദ്യോഗിക ദുഃഖാചരണം നടത്തി. കീവിൽ ഇതുവരെ ഒഴിവാക്കിയിരുന്ന മേഖലകളിലുൾപ്പെടെയായിരുന്നു 600 ഡ്രോണുകളും 30ലേറെ മിസൈലുകളും ഉപയോഗിച്ചുള്ള റഷ്യൻ ആക്രമണം.
പാർപ്പിട സമുച്ചയങ്ങൾക്കു മാത്രമല്ല, വിദേശരാജ്യങ്ങളുടെ നയതന്ത്ര ഓഫിസുകൾക്കും കേടുപാടുണ്ടായതായി യുക്രെയ്ൻ പ്രസിഡന്റ്
പറഞ്ഞു. യുക്രെയ്നിൽ ശാശ്വത സമാധാനത്തിനായി യുഎസ് മുൻകയ്യെടുത്തുള്ള നയതന്ത്ര ശ്രമങ്ങൾ ഒരു വശത്തുനടക്കുന്നതിനിടെയാണ്, വിട്ടുവീഴ്ചകൾക്കില്ലെന്നു വ്യക്തമാക്കി റഷ്യ കനത്ത ആക്രമണം തുടരുന്നത്.
റഷ്യ ആക്രമണം തുടരുന്നതിൽ ഒട്ടും അദ്ഭുതമില്ലെങ്കിലും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വളരെ അസന്തുഷ്ടനാണെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]