ജറുസലം ∙ ഗാസയിലെ ഏറ്റവും വലിയ നഗരമായ
അപകടകരമായ യുദ്ധമേഖലയായി പ്രഖ്യാപിച്ച്
. സൈനികനടപടിയുടെ പ്രാരംഭഘട്ടത്തിലാണെന്നും സഹായവിതരണത്തിനായി പകൽ വെടിനിർത്തുമെന്നും വ്യക്തമാക്കി.
ഗാസ സിറ്റിയിൽ ഭക്ഷ്യക്ഷാമമാണെന്നു കഴിഞ്ഞദിവസം യുഎൻ ഏജൻസി പ്രഖ്യാപിച്ചിരുന്നു.
രാത്രികാല ബോംബിങ്ങും ഷെല്ലാക്രമണവും ഇസ്രയേൽ ശക്തമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 59 പലസ്തീൻകാർ കൊല്ലപ്പെട്ടു.
ഇതിൽ 23 പേർ ഭക്ഷണകേന്ദ്രങ്ങളിലെ വെടിവയ്പുകളിലാണു കൊല്ലപ്പെട്ടത്. പട്ടിണിമൂലം 2 കുട്ടികളടക്കം 5 പേരും മരിച്ചു.
ഇതോടെ പട്ടിണിമരണം 121 കുട്ടികളടക്കം 322 ആയി. ഇതുവരെ ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 63,025 പലസ്തീൻകാർ കൊല്ലപ്പെട്ടു.
ഗാസ സിറ്റിയിൽനിന്ന് ആയിരങ്ങൾ ഒഴിഞ്ഞുപോകുന്നതിടെ, ഗാസയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ദേവാലയത്തിൽ അഭയംതേടിയ കുട്ടികളും പ്രായംചെന്നവരുമടക്കം 440 പേരും പ്രതിസന്ധിയിലായി.
എല്ലാവരും അവിടെത്തന്നെ തുടരാനാണു തീരുമാനമെന്നു പള്ളി വക്താവ് ഫരീദ് ജുബ്രാൻ അറിയിച്ചു. 5 വൈദികരും അന്തേവാസികൾക്കൊപ്പമുണ്ട്. അതിനിടെ, ഗാസയിൽനിന്നു 2 ബന്ദികളുടെ മൃതദേഹാവശിഷ്ടങ്ങൾ സൈന്യം വീണ്ടെടുത്തു.
ഗാസയിൽ ശേഷിക്കുന്ന 50 ബന്ദികളിൽ 20 പേർ മാത്രമേ ജീവനോടെയുള്ളുവെന്നാണ് ഇസ്രയേൽ നിഗമനം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]