പാലക്കാട്: പാലക്കാട് വീട് കുത്തി തുറന്ന് മോഷണം നടത്തിയ പ്രതിയെ പിടികൂടി. തച്ചനാട്ടുകര നാട്ടുകൽ കരുത്തേണിപറമ്പ് ഹംസയുടെ വീടിന്റെ പിൻഭാഗത്ത് കവർച്ച നടത്തി വീട്ടിൽ കയറി 85,000 രൂപയും 15,000 രൂപയോളം വിലവരുന്ന 3 സ്വർണ വളകൾ എന്നിവ മോഷ്ടിച്ച മലപ്പുറം വേങ്ങര മട്ടത്തൂർ തെക്കരകത്ത് വീട്ടിൽ അബ്ദുൾ റസാഖ് (36) ആണ് നാട്ടുകൽ പൊലീസിന്റെ പിടിയിലായത്.
പ്രതിയുമായി സ്ഥലത്തെത്തി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തി. 2024 ഓഗസ്റ്റ് 22 രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]