കോട്ടയം – കുമളി റോഡിൻ്റെ 55.15 കിലോമീറ്ററിൻ്റെ വികസനത്തിനുള്ള അലൈൻമെന്റിനും ദേശീയപാത അതോറിറ്റിയുടെ അംഗീകാരം ; നിലവിൽ റോഡില്‍ വളവും തിരിവും ഏറെയുള്ളതിനാല്‍ അപകടങ്ങളും ഗതാഗത കുരുക്കും പതിവാണ്
കോട്ടയം: കോട്ടയം – കുമളി റോഡിൻ്റെ 55.15 കിലോമീറ്ററിൻ്റെ വികസനത്തിനുള്ള അലൈൻമെന്റിനും ദേശീയപാത അതോറിറ്റിയുടെ അംഗീകാരം ലഭിച്ചതോടെ യാത്രാ ക്ലേശത്തിന് പരിഹാരമാകുന്നു.
മുണ്ടക്കയം മുതല്‍ കുമളി വരെയുള്ള ഭാഗത്താണ് നവീകരണം നടക്കുക.116.8 കിലോമീറ്റർ ദൂരം വരുന്ന ഭരണിക്കാവ്- അടൂർ – പ്ലാപ്പള്ളി – മുണ്ടക്കയം റോഡ് വികസത്തിനുള്ള അലൈൻമെൻ്റിനും അംഗീകരിച്ചിട്ടുണ്ട്. ദേശീയപാത അതോറിറ്റിക്കാണ് ഇരു റോഡുകളുടെയും നിർമാണ ചുമതല.
ജില്ലയിലെ പ്രധാന പാതകളിലൊന്നായ കോട്ടയം – കുമളി റോഡില്‍ വളവും തിരിവും ഏറെയുള്ളതിനാല്‍ അപകടങ്ങളും ഗതാഗത കുരുക്കും പതിവാണ്. മണർകാട് മുതല്‍ വാഴൂർ ചെങ്കലേല്പ്പള്ളി വരെയുള്ള 21 കിലോമീറ്ററാണ് ആദ്യ ഘട്ടത്തില്‍ നവീകരിക്കുക.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള പാതയാണ് നവീകരിക്കുന്നത്. ദേശീയപാതാ 183(കൊല്ലം- ഡിണ്ഡിഗല്)ന്റെ ഭാഗമാണ് കെ.കെ റോഡ്. 2004ലാണ് റോഡിനെ ദേശീയപാതയായി ഉയർത്തിയത്.
പുതിയ അനുമതി പ്രകാരമുള്ള പ്രവർത്തികള്‍ പൂർത്തിയാകുമ്ബോള്‍ റോഡ് രാജ്യാന്തര നിലവാരത്തിലേക്ക് ഉയരും. ചെങ്കല്ലേല്‍ പള്ളി മുതല്‍ മുണ്ടക്കയം വരെയുള്ള ഭാഗത്തിൻ്റെ നവീകരണവും താമസിയാതെ ഉണ്ടാകും.
പദ്ധതിയുടെ ഭാഗമായി എം.സി റോഡിലെ മണിപ്പുഴയില്‍ നിന്നു ഈരയില്‍കടവ്, ദേവലോകം, പുതുപ്പള്ളി വഴി മണർകാട്ടേക്ക് പുതിയ ബൈപാസും ആലോചനയിലുണ്ട്.
ഇതോടെ കലക്ടറേറ്റ്, കഞ്ഞിക്കുഴി ഭാഗങ്ങളില്‍ അനുഭവപ്പെടുന്ന ഗതാഗതകുരുക്കിനും പരിഹാരമാവും.
പതിനാറ് മീറ്റർ വീതിയിലാണ് റോഡ് നവീകരിക്കുക, ജങ്ഷനുകളുടെ നവീകരണം, വളവ് നിവർത്തല്‍, ബസ്ബേ നിർമാണം, ആധുനിക ട്രാഫിക്ക് മാർക്കിങ്ങുകള്‍, ടേക്ക് എ ബ്രേക്ക് സംവിധാനം, പാർക്കിങ് സൗകര്യങ്ങള്‍, സൗന്ദര്യവല്‍ക്ക രണ പ്രവൃത്തികള്‍, മീഡിയനുകള്‍ എന്നിവയടങ്ങുന്ന ബൃഹത്തായ നവീകരണ പദ്ധതിയാണ് ഒരുങ്ങുന്നത്. മണർകാട്, പാമ്ബാടി, വെള്ളൂർ, പുളിക്കല്‍ കവല, കൊടുങ്ങൂർ ജങ്ഷനുക ളുടെ നവീകരണവും പദ്ധതിയിലുണ്ട്.
കെ.കെ. റോഡ് 1870ലാണ് രൂപം കൊള്ളുന്നത്. കേരളത്തെതമിഴ്നാടുമായി ബന്ധിപ്പിക്കുന്നതിനാല്‍ ചരക്ക് നീക്കത്തിലുള്പ്പെടെ നിർണായക സ്ഥാനമുള്ള റോഡാണിത്. ശബരിമല ഗ്രീൻഫീല്‍ഡ് വിമാനത്താവളം ഉള്‍പ്പെടെ യാഥാർഥ്യമാവുന്നതോടെ വൻ തിരക്ക് അനുഭവപ്പെടാനിടയുള്ള സാധ്യതയും മുന്നില്‍ കണ്ടാണ് നടപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]