തിരുവനന്തപുരം: നടൻ മുകേഷ് ചലച്ചിത്ര നയരൂപീകരണ സമിതിയിൽ ഇല്ലെന്ന വിചിത്ര വാദവുമായി മന്ത്രി സജി ചെറിയാൻ. മുകേഷ് ഉൾപ്പെടുന്ന 11 അംഗ സമിതിക്ക് പ്രാഥമിക രൂപം തയ്യാറാക്കാനുള്ള ചുമതലയാണുള്ളതെന്നാണ് മന്ത്രിയുടെ വാദം. ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കിയേക്കും എന്ന സൂചനകൾക്കിടെയാണ് മന്ത്രിയുടെ വിചിത്ര വിശദീകരണം. മുകേഷിന്റെ രാജിക്കാര്യത്തിൽ അഭിപ്രായം പറയാനില്ലെന്നും സജി ചെറിയാൻ പറഞ്ഞു. അതേ സമയം നിയമസഭയിൽ സജി ചെറിയാൻ നേരത്തെ നൽകിയ മറുപടിയിൽ മുകേഷ് ഉൾപ്പെടുന്ന ചലച്ചിത്ര നയരൂപീകരണ സമിതിയുണ്ടാക്കിയെന്നായിരുന്നു അറിയിച്ചത്.
മുകേഷിന്റെ രാജി സംബന്ധിച്ച് നോ കമന്റ്സ് എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. മാധ്യമങ്ങൾക്കെതിരെയും മന്ത്രി സജി ചെറിയാൻ വിമർശനമുന്നയിച്ചു. തെറ്റ് ചൂണ്ടിക്കാണിക്കുന്നതിൽ കുഴപ്പമില്ലെന്ന് പറഞ്ഞ മന്ത്രി ആരെയും പറ്റിയും എന്തും പറയാവുന്ന അവസ്ഥയാണെന്ന് കുറ്റപ്പെടുത്തി. സമൂഹത്തെ എങ്ങിനെ അത് ബാധിക്കുമെന്ന് ആലോചിക്കണമെന്നും വിമർശനം സാമൂഹ്യ നന്മക്കാകട്ടെയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]