ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ MSC യുടെ കൂറ്റന്‍ ചരക്ക് കപ്പല്‍ ഇന്ന് വിഴിഞ്ഞത്ത് എത്തും. MSC ഡെയ്ല എന്ന മദര്‍ഷിപ്പാാണ് ഇന്ന് വൈകുന്നേരം തുറമുഖത്ത് നങ്കൂരമിടുന്നത്. ഇതുവരെ വിഴിഞ്ഞത്ത് എത്തിയ കപ്പലുകളില്‍ ഏറ്റവും വലുതാണ് MSC ഡെയ്ല. കപ്പലില്‍ നിന്ന് 1500 ഓളം കണ്ടെയ്നറുകള്‍ തുറമുഖത്ത് ഇറക്കും.
ആഫ്രിക്കന്‍ രാജ്യമായ ടോഗോയില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ മുംബൈയിലെ നാവ ഷേവ തുറമുഖം വഴിയാണ് വിഴിഞ്ഞത്ത് എത്തുന്നത്. 13,988 കണ്ടെയ്നറുകള്‍ വഹിക്കാന്‍ ശേഷിയുള്ള കപ്പലിന് 366 മീറ്റര്‍ നീളവും 51 മീറ്റര്‍ വീതിയും ഉണ്ട്. വൈകിട്ട് അഞ്ചോടെ കപ്പല്‍ വിഴിഞ്ഞത്ത് എത്തുമെന്ന് തുറമുഖ അധികൃതര്‍ അറിയിച്ചു.
MSC യുടെ ഫീഡര്‍ കപ്പലായ MSC അഡു 5 ചരക്കിറക്കാന്‍ മറ്റന്നാള്‍ വിഴിഞ്ഞത്ത് എത്തും. വിഴിഞ്ഞം വികസനത്തിന്റെ ഭാഗമായി വിസിലും നബാര്‍ഡും തമ്മില്‍ 2100 കോടിയുടെ കരാറില്‍ ഒപ്പുവെച്ചു. 15 വര്‍ഷത്തേക്കാണ് കരാര്‍. എട്ടര ശതമാനം പലിശ തിരക്കിലാണ് തുക അനുവദിച്ചത്.
Story Highlights : mediterranean ship deila to vizhinjam port
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]