റിയാദ്: സൗദി പൗരനെ അടിച്ചുകൊലപ്പെടുത്തിയ കേസിൽ മലയാളിയെ റിയാദിൽ വധശിക്ഷക്ക് വിധേയമാക്കി. യൂസുഫ് ബിൻ അബ്ദുൽ അസീസ് ബിൻ ഫഹദ് അൽ ദാഖിർ എന്ന സ്വദേശി പൗരനെ ദൃഢമായ വസ്തു കൊണ്ട് പല തവണ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് റിയാദിലെ ജയിലിൽ കഴിഞ്ഞിരുന്ന പാലക്കാട് ചേറുമ്പ സ്വദേശി അബ്ദുല്‍ ഖാദര്‍ അബ്ദുറഹ്മാൻ (63) എന്നയാളുടെ ശിക്ഷയാണ് വ്യാഴാഴ്ച രാവിലെ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തരമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
കൊലപാതകം നടന്നയുടൻ പൊലീസ് കസ്റ്റഡിയിലായ പ്രതിക്ക് സൗദി ശരീഅ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷയിൽ ഇളവ് തേടി സുപ്രീം കോടതിയെയും റോയൽ കോർട്ടിനെയും സമീപിച്ചെങ്കിലും രണ്ട് നീതിപീഠങ്ങളും അപ്പീൽ തള്ളി ശരീഅ കോടതി വിധി ശരിവെക്കുകയായിരുന്നു.
Read Also – രമ്യ മരിച്ചു കിടന്നത് കട്ടിലിൽ, അനൂപ് അടുക്കളയിലെ ഫാനിൽ തൂങ്ങിയ നിലയിൽ; നിർണായകമായി അഞ്ചുവയസ്സുകാരിയുടെ മൊഴി
സൗദി വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കിൽ മയക്കുമരുന്നായ ആംഫറ്റാമിൻ ഗുളികകൾ കടത്തിയ കേസിൽ പിടിയിലായ ഈദ് ബിൻ റാഷിദ് ബിൻ മുഹമ്മദ് അൽ അമീരി എന്ന സൗദി പൗരെൻറ വധശിക്ഷയും വ്യാഴാഴ്ച രാവിലെ നടപ്പാക്കിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ കേസിലും സുപ്രീം കോടതിയെയും റോയൽ കോർട്ടും അപ്പീൽ തള്ളി ശരീഅ കോടതി വിധി ശരിവെക്കുകയായിരുന്നു.
https://www.youtube.com/watch?v=QJ9td48fqXQ
ᐧ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]