
വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ ശ്രദ്ധ നേടിയതാണ് ലക്ഷ്മി നക്ഷത്ര. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം ലക്ഷ്മി യൂട്യബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്.
ഉദ്ഘാടന പരിപാടിക്കായി ദുബായില്‍ പോയപ്പോള്‍ നടത്തിയൊരു കാര്യത്തെക്കുറിച്ച് പറഞ്ഞാണ് പുതിയ വീഡിയോയുമായി ലക്ഷ്മി എത്തിയിരിക്കുന്നത്. ‘ഞാന്‍ ഒരുപാട് മേക്കപ്പ് ചെയ്യുന്നൊരാളാണ്.
കാലത്ത് മേക്കപ്പിട്ട് കഴിഞ്ഞാല്‍ വെളുപ്പിനായിരിക്കും മേക്കപ്പ് റിമൂവ് ചെയ്യുന്നത്. അത്രയും മേക്കപ്പ് ഇടുന്നത് കൊണ്ട് സ്കിന്‍ കെയര്‍ പ്രധാനപ്പെട്ട
കാര്യമാണ്. അക്കാര്യത്തിന് ഞാന്‍ വലിയ പ്രധാന്യം കൊടുക്കാറുണ്ട്.
സ്കിന്‍ ഹെല്‍ത്തിയായി വെക്കാന്‍ ശ്രദ്ധിക്കാറുണ്ട്’, എന്ന് ലക്ഷ്മി പറയുന്നു. ഉപയോഗിക്കുന്ന ക്ലെന്‍സര്‍ ഏതാണെന്നും പുതിയ വീഡിയോയിലൂടെ ലക്ഷ്മി കാണിച്ചിരുന്നു.
വെപ്പ് മുടി വെക്കുന്നത് പോലെ കണ്പീലിയില് കുറച്ച് പരീക്ഷണം നടത്തുകയാണ് ലക്ഷ്മി ഇപ്പോൾ. ‘ഷൂട്ടിനൊക്കെ പോവുമ്പോള്‍ പശ വെച്ച് ഒട്ടിക്കാറാണ് പതിവ്.
ഇനി അതുവേണ്ടല്ലോ എന്നും ലക്ഷ്മി പറയുന്നുണ്ടായിരുന്നു. അമ്മയോട് ഇതേക്കുറിച്ച് ഞാന്‍ പറഞ്ഞിട്ടില്ല.
ചിലപ്പോള്‍ ചീത്ത കേട്ടേക്കും. എക്സൈറ്റ്മെന്റുണ്ട്, അതുപോലെ തന്നെ പേടിയുമുണ്ടെ’ന്നും ലക്ഷ്മി പറയുന്നുണ്ട്.
ആദ്യം നന്നായി പേടിച്ചെങ്കിലും സംഭവം സിംപിളാണെന്നായിരുന്നു എന്നും അവസാനം ലക്ഷ്മി പറയുന്നുണ്ട്. സൈജു കുറുപ്പ് നിർമ്മാതാവും നടനുമാകുന്ന ‘ഭരതനാട്യം’; ചിത്രം നാളെ തിയറ്ററുകളിൽ ‘കണ്പീലി ഇങ്ങനെ മസാജ് ചെയ്യുമ്പോള്‍ ഉറക്കം വരും. അതൊരു സുഖമുള്ള കാര്യമാണ്.
അത്രയും സോഫ്റ്റായാണ് ഇത് ചെയ്യുന്നത്. ഇടയ്ക്ക് കണ്ണ് ഒട്ടിപ്പിടിച്ചുവെങ്കിലും പേടിക്കാനൊന്നുമില്ലായിരുന്നു.
ഒട്ടും വേദനയൊന്നുമില്ലായിരുന്നു. ഇങ്ങനെ ചെയ്ത് കഴിഞ്ഞാല്‍ 2 മണിക്കൂറിന് ശേഷമേ കണ്ണ് കഴുകാന്‍ പാടുള്ളൂ’എന്നും ലക്ഷ്മി വ്യക്തമാക്കുന്നു.
ഇക്കാര്യം നാട്ടിലും ഉണ്ടെന്ന് തോന്നുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിശേഷങ്ങള്‍ ഇനിയുള്ള വീഡിയോകളിലൂടെ പങ്കിടുമെന്നും ലക്ഷ്മി പറഞ്ഞു.
പുതിയ വീഡിയോ ഇതിനോടകം ലക്ഷ്മി ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം.. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]