
വിജയ് സേതുപതിയും മഞ്ജു വാര്യരും സൂരിയും ഒരുമിക്കുന്ന വിടുതലൈ പാർട്ട് 2 എന്ന തമിഴ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ 20 ന് ചിത്രം തിയറ്ററുകളിലെത്തും. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതി, സൂരി, മഞ്ജു വാര്യർ, അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. ആർ എസ് ഇൻഫോടെയ്ന്മെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.
വിടുതലൈ പാർട്ട് 2 ന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഇളയരാജയാണ്. ചിത്രത്തിന്റെ കേരള വിതരണാവകാശം വൈഗ എന്റർപ്രൈസസ് മെറിലാൻഡ് റിലീസസ് ആണ് കരസ്ഥമാക്കിയത്. മറ്റ് അണിയറ പ്രവർത്തകർ- ഛായാഗ്രഹണം ആർ വേൽരാജ്, കലാസംവിധാനം ജാക്കി, എഡിറ്റർ രാമർ, കോസ്റ്റ്യൂം ഡിസൈനർ ഉത്തര മേനോൻ, സ്റ്റണ്ട്സ് പീറ്റർ ഹെയ്ൻ, സ്റ്റണ്ട് ശിവ, സൗണ്ട് ഡിസൈൻ ടി ഉദയകുമാർ, വി എഫ് എക്സ് ആർ ഹരിഹരസുദൻ, പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.
2023 മാര്‍ച്ചിലാണ് വിടുതലൈ പാര്‍ട്ട് 1 പ്രദര്‍ശനത്തിനെത്തിയത്. ഈ ചിത്രത്തില്‍ മഞ്ജു വാര്യര്‍ ഉണ്ടായിരുന്നില്ല. അതേസമയം മലയാളത്തില്‍ മഞ്ജു വാര്യരുടെ അവസാന റിലീസ് സൈജു ശ്രീധരന്റെ സംവിധാന അരങ്ങേറ്റമായിരുന്ന ഫൂട്ടേജ് ആണ്. ഓഗസ്റ്റ് 23 നാണ് ഈ ചിത്രം തിയറ്ററുകളില്‍ എത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]