
2023 ഏപ്രിലിൽ ലോഞ്ച് ചെയ്ത മാരുതി സുസുക്കി ഫ്രോങ്ക്സ് മികച്ച വിൽപ്പനയാണ് നേടുന്നത്. സിഗ്മ, ഡെൽറ്റ, ഡെൽറ്റ പ്ലസ്, സീറ്റ, ആൽഫ എന്നീ വകഭേദങ്ങളിലാണ് ഈ കോംപാക്റ്റ് എസ്യുവിയുടെ വരുന്നത്. 7.51 ലക്ഷം മുതൽ 13.03 ലക്ഷം രൂപ വരെയാണ് ഫ്രോങ്ക്സിന്റെ എക്സ് ഷോറൂം വില. വിൽപ്പനയുടെ കാര്യത്തിൽ മോഡൽ ഇതിനകം തന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും, അടുത്ത വർഷം മിഡ്-ലൈഫ് അപ്ഡേറ്റ് നൽകാൻ കമ്പനി പദ്ധതിയിടുന്നു. 2025-ലെ മാരുതി ഫ്രോങ്ക്സ് ഫെയ്സ്ലിഫ്റ്റിൽ മാരുതി സുസുക്കി സ്വന്തം ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യ (HEV) നൽകും.
പുതിയ ശക്തമായ ഹൈബ്രിഡ് സജ്ജീകരണത്തോടെ, ഫ്രോങ്ക്സ് കൂടുതൽ ഇന്ധനക്ഷമതയുള്ളതായിത്തീരും. പുതിയ ഹൈബ്രിഡ് പവർട്രെയിനിൽ 1.2L, മൂന്നു സിലിണ്ടർ Z12E പെട്രോൾ എഞ്ചിൻ (സ്വിഫ്റ്റ് ഹാച്ച്ബാക്കിൽ നിന്നുള്ളത്), 1.5 kWh നും 2 kWh നും ഇടയിലുള്ള ബാറ്ററി പാക്ക്, ഒരു ഇലക്ട്രിക് മോട്ടോർ എന്നിവ ഉൾപ്പെടും. നഗര റോഡുകളിലും ഹൈവേകളിലും ഒപ്റ്റിമൈസ് ചെയ്ത കാര്യക്ഷമത ഉറപ്പാക്കുന്ന ഒരു സീരീസ് ഹൈബ്രിഡ് സംവിധാനമായിരിക്കും ഇത്. ലളിതമായ പവർട്രെയിൻ ഡിസൈൻ അതിനെ കൂടുതൽ താങ്ങാവുന്നതും വിശ്വസനീയവുമാക്കും. അതേസമയം പരിപാലനച്ചെലവ് കുറയ്ക്കുകയും ചെയ്യും.
അടുത്തിടെ മാരുതി ഫ്രോങ്ക്സ് ഫ്രോങ്ക്സ് പരീക്ഷണത്തിനിടെ ക്യാമറയിൽ പതിഞ്ഞിരുന്നു. ഈ മോഡൽ എഡിഎഎസ് സംവിധാനവുമായാണ് വരുന്നത് എന്നാണ് റിപ്പോര്‍ട്ടുകൾ. ഫ്രണ്ട് ഗ്രില്ലിൽ എഡിഎഎസ് സെൻസർ സഹിതമായിരുന്നു വാഹനത്തിന്റെ പരീക്ഷണം എന്നാണ് റിപ്പോര്‍ട്ടുകൾ. അടുത്ത വർഷത്തെ മിഡ്-ലൈഫ് അപ്ഡേറ്റിൽ ADAS സ്യൂട്ടിനൊപ്പം കോംപാക്റ്റ് എസ്യുവി വാഗ്ദാനം ചെയ്യുന്ന കാര്യം മാരുതിസുസുക്കി പരിഗണിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നു ഈ പരീക്ഷണം. ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്ന മെയ്ഡ്-ഇൻ-ഇന്ത്യ ഫ്രോങ്ക്സിൽ എഡിഎഎസ് സാങ്കേതികവിദ്യ സജ്ജീകരിച്ചിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
മിഡ്-ലൈഫ് അപ്ഡേറ്റിനൊപ്പം, ഫ്രോങ്ക്സിന് കുറച്ച് ഡിസൈൻ മാറ്റങ്ങളും ഫീച്ചർ അപ്ഗ്രേഡുകളും ലഭിക്കാൻ സാധ്യതയുണ്ട്. നിലവിൽ ഈ കോംപാക്റ്റ് എസ്യുവി യഥാക്രമം 90 ബിഎച്ച്പിയും 100 ബിഎച്ച്പിയും നൽകുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ബൂസ്റ്റർജെറ്റ് ടർബോ പെട്രോൾ എഞ്ചിനുകളിൽ ലഭ്യമാണ്. ട്രാൻസ്മിഷൻ തിരഞ്ഞെടുപ്പുകളിൽ അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, അഞ്ച് സ്പീഡ് എഎംടി എന്നിവ ഉൾപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]