
നടിമാരുടെ വാതിലില്‍ രാത്രി മുട്ടുന്നത് പതിവ്; മറിയ, രേഷ്മ എന്നിവരൊക്കെ ദുരനുഭവങ്ങള്‍ നേരിട്ടുണ്ട്, ആറ് മണിയ്ക്ക് ശേഷം നഗ്ന രംഗങ്ങൾ ചിത്രീകരിക്കും, പിന്നാലെ സംവിധായകനും നിര്‍മ്മാതാവുമൊക്കെ കൂടെ ചെല്ലാന്‍ വിളിക്കും, വേശ്യാവൃത്തിയ്ക്ക് പോലീസ് അറസ്റ്റ് ചെയ്തപ്പോൾ ചോദിച്ചത് ഷക്കീല എവിടെയെന്ന് ? തുറന്നുപറഞ്ഞ് നടി ഷക്കീല
സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളും അതിക്രമങ്ങളുമൊക്കെ ചര്‍ച്ചയാകുന്ന സാഹചര്യത്തിൽ പ്രതികരണവുമായി നടി ഷക്കീല. സിനിമയില്‍ സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നുവെന്നത് സത്യമാണെന്നാണ് ഷക്കീല പറുന്നത്.
നടിമാരുടെ വാതിലില്‍ രാത്രി മുട്ടുന്നതൊക്കെ പതിവാണെന്ന് ഷക്കീല പറഞ്ഞു. ഒരിക്കല്‍ ഒരു നായികയുടെ കതകില്‍ മുട്ടിയത് താന്‍ കണ്ടുവെന്നും ഷക്കീല തുറന്നു പറഞ്ഞു. അന്ന് ശല്യപ്പെടുത്താന്‍ വന്നവരെ താന്‍ അടിച്ച് പുറത്താക്കിയെന്നും ആ നായികയെ രക്ഷിച്ചു. തനിക്കൊപ്പം അഭിനയിച്ചിരുന്ന മറിയ, രേഷ്മ എന്നിവര്‍ ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഷക്കീല പറഞ്ഞു.
”മറിയ, രേഷ്മ എന്നിവരൊക്കെ ദുരനുഭവങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ ആറ് മണിയ്ക്ക് ശേഷം പോകും. അതിന് ശേഷം ഞാന്‍ വര്‍ക്ക് ചെയ്യില്ല. അതിന് ശേഷമായിരിക്കും അവരുടെ നഗ്ന രംഗങ്ങളൊക്കെ ചിത്രീകരിക്കുന്നത്. എനിക്കത് അറിയില്ലായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗ്ന രംഗങ്ങള്‍ ചിത്രീകരിച്ചതിന് പിന്നാലെ സംവിധായകനും നിര്‍മ്മാതാവുമൊക്കെ അവരോട് കൂടെ ചെല്ലാന്‍ പറയും. അവരെന്നോട് കരഞ്ഞു പറഞ്ഞിട്ടുണ്ട്.” ഷക്കീല പറഞ്ഞു.
രേഷ്മ കരഞ്ഞ് പറഞ്ഞപ്പോള്‍ ഞാന്‍ സംവിധായകന് താക്കീത് നല്കി. അതിന് ശേഷം ഞാന്‍ ആ സംവിധായകനൊപ്പം ജോലി ചെയ്തിട്ടില്ല. മറിയ പറഞ്ഞ നിര്‍മ്മാതാവിനേയും ഞാന്‍ വിളിച്ച് ദേഷ്യപ്പെട്ടു. മലയാള പെണ്‍കുട്ടികളാരും അത്തരം സിനിമകള്‍ ചെയ്യില്ല. എല്ലാവരും പുറത്തു നിന്നുള്ളവരാണ്.
അങ്ങനെയുള്ളവരെ വിളിക്കുന്നത് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടിയാണെന്നും താരം പറയുന്നു. രേഷ്മയെ ഒരിക്കല്‍ വേശ്യാവൃത്തിയ്ക്ക് പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. പോലീസുകാര്‍, അവളോട് ചോദിച്ചത് നിന്റെ കൂട്ടുകാരി ഷക്കീല എവിടെ എന്നായിരുന്നു എന്നും ഷക്കീല പറഞ്ഞു.
അതേസമയം, താന്‍ മീടുവിന് എതിരാണ്. ആരെങ്കിലും കിടക്ക പങ്കിടാന്‍ വിളിക്കുകയാണെങ്കില്‍ അപ്പോള്‍ തന്നെ കരണം പുകയ്ക്കണം. വിളിക്കുകയാണെങ്കില്‍ അപ്പോള്‍ തന്നെ ചെരുപ്പൂരി അടിക്കണം. ദൈവം കയ്യും കാലും വായും തന്നിട്ടുണ്ട്. എല്ലാം കഴിഞ്ഞ് 20 വര്‍ഷങ്ങള്‍ക്ക് ശേഷം പറഞ്ഞിട്ട് എന്ത് കാര്യം?
അയാള്‍ കിളവനായി, അയാളെ ഇനി ജയിലില്‍ പിടിച്ചിട്ടിട്ട് എന്തുകാര്യം? നിങ്ങള്‍ വിവാഹിതയും അമ്മയുമൊക്കെയായിരിക്കും. ഇന്നിത് പറയേണ്ടി വരുന്നത് നാണക്കേടല്ലേ. അതുകൊണ്ട് അപ്പോള്‍ തന്നെ പ്രതികരിക്കണം എന്ന് ഷക്കീല പറഞ്ഞു.
അതേസമയം, സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്നും ഷക്കീല പറയുന്നു. അന്നുണ്ടായിരുന്ന ഗ്രൂപ്പ് തന്നെയാണ് ഇപ്പോഴുമുള്ളത്. മമ്മൂട്ടിയും മോഹന്‍ലാലും മുകേഷും സിദ്ധീഖുമൊക്കെ അതിലുള്ളവരാണെന്നും ഷക്കീല ആരോപിക്കുന്നുണ്ട്.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി സ്ത്രീകളാണ് തങ്ങളുടെ ദുരനുഭവം തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. സംവിധായകാരായ രഞ്ജിത്ത്, വികെ പ്രകാശ് തുടങ്ങിയവർക്കെതിരേയും പരാതിയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]