‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം [email protected] എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
കൂടുതല്‍ ചമ്മന്തി റെസിപ്പികള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യാം
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഇഞ്ചി. ഇഞ്ചിയില്‍ ജിഞ്ചറോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇതിന് ശക്തമായ ആന്റി ഓക്സിഡന്റ് ഗുണങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഇഞ്ചി കൊണ്ട് നമ്മള് നിരവധി വിഭവങ്ങള്‍ തയ്യാറാക്കാറുണ്ട്. ഇത്തവണ ഇഞ്ചി ചമ്മന്തി തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
ഇഞ്ചി – 1/2 കപ്പ്
എണ്ണ – 3 സ്പൂൺ
ജീരകം – 1/2 സ്പൂൺ
ഉഴുന്ന് – 1 സ്പൂൺ
തുവര പരിപ്പ് – 1 സ്പൂൺ
കടലപ്പരിപ്പ് – 2 സ്പൂൺ
കറിവേപ്പില – 1 തണ്ട്
പുളി – 4 സ്പൂൺ
ചുവന്ന മുളക് – 3 എണ്ണം
ജീരകം – 1/2 സ്പൂൺ
ഉഴുന്ന് – 1/2 സ്പൂൺ
തുവരപ്പരിപ്പ് – 1/2 സ്പൂൺ
കായ പൊടി – 1/2 സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം ജീരകം, ഉഴുന്നുപരിപ്പ്, തുവരപ്പരിപ്പ്, കടലപ്പരിപ്പ്, ആവശ്യത്തിന് ഇഞ്ചി, ചുവന്ന മുളക്, കറിവേപ്പില, ഉപ്പ് എന്നിവയെല്ലാം ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. ഇനി ഇവയെ മിക്സിയുടെ ജാറിലേയ്ക്ക് ഇട്ടുകൊടുത്ത് നന്നായിട്ടൊന്ന് അരച്ചെടുത്ത് ഒരു ബൗളിലേക്ക് ഒഴിക്കുക. ഇനി മറ്റൊരു പാനിലയേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് അതിലേക്ക് ജീരകം, ഉഴുന്നുപരിപ്പ്, ചുവന്ന മുളക്, കായപ്പൊടി, കറിവേപ്പില എന്നിവ ചേർത്ത് നല്ലതുപോലെ പൊട്ടിച്ച് ഇതിലേക്ക് ഒഴിച്ചു കൊടുക്കാം. ഇതോടെ ഇഞ്ചി ചമ്മന്തി റെഡി. ദഹനത്തിന് സഹായിക്കുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ചമ്മന്തിയാണിത്.
Also read: തനി നാടൻ തേങ്ങ ചമ്മന്തി തയ്യാറാക്കാം; റെസിപ്പി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]