സ്വന്തം ലേഖകൻ
ഓണദിനങ്ങളില്‍ മില്‍മയ്ക്ക് റെക്കോര്‍ഡ് പാല് വില്പന. വെള്ളിയാഴ്ച മുതല്‍ ഉത്രാടം ദിനം വരെ നാല് ദിവസം കൊണ്ട് 100,57,000 ലിറ്റര്‍ പാലാണ് വിറ്റത്.ഉത്രാടദിനത്തില്‍ മാത്രം വിറ്റത് 38 ലക്ഷം ലിറ്റര്‍ പാലെന്ന് മില്‍മ ചെയര്മാൻ കെ എസ് മണി പറഞ്ഞു. 13 ലക്ഷം കിലോ തൈരും ഇക്കാലയളവില്‍ വില്‍പ്പന നടത്തി. ആഗസ്റ്റ് മാസത്തില്‍ മാത്രം മില്‍മ വില്‍പ്പന നടത്തിയത് 743 മെട്രിക് ടണ്‍ നെയ്യാണ്.മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 6.5 ശതമാനം വര്‍ധവനാണ് മില്‍മ നേടിയിരിക്കുന്നത്.
കഴിഞ്ഞ കൊല്ലം 94,56,621 ലക്ഷം ലിറ്റര്‍ പാലാണ് ഇതേ കാലയളവില്‍ വിറ്റു പോയത്.ഓണാവധിക്ക് മുമ്ബുള്ള അവസാന പ്രവൃത്തി ദിവസമായിരുന്ന വെള്ളിയാഴ്ച അനിഴം ദിനത്തിലാണ് ഏറ്റവുമധികം വര്‍ധന പാല്‍വില്‍പ്പനയില്‍ രേഖപ്പെടുത്തിയത്. മുൻ വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനത്തിന്റെ വളര്‍ച്ച ഈ ദിനത്തില്‍ രേഖപ്പെടുത്തി.ഓഫീസുകള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലെ ഓണാഘോഷമാണ് ഈ വളര്‍ച്ചകൈവരിക്കാന്‍ മില്‍മയെ സഹായിച്ചത്.
മലയാളികള്‍ മില്‍മയില്‍ അര്‍പ്പിച്ച വിശ്വാസമാണിത് കാണിക്കുന്നതെന്ന് മില്‍മ ചെയര്മാന് കെ എ മണി പറഞ്ഞു.പാലിന് പുറമെ പാല് ഉല്‍പ്പന്നങ്ങളിലും ഇക്കാലയളവില്‍ മില്‍മ മികച്ച നേട്ടം സ്വന്തമാക്കി.തൈരിന്റെ വില്‍പ്പനയില്‍ 15 ശതമാനമാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വളര്‍ച്ച. 12,99,215 ലക്ഷം കിലോ തൈരാണ് നാല് ദിവസം കൊണ്ട് മില്‍മ വിറ്റത്. കഴിഞ്ഞ വര്‍ഷംഇത് 12,5437 ലക്ഷം കിലോ ആയിരുന്നു.അനിഴം ദിനമായ വെള്ളിയാഴ്ച തൈരിന്റെ വില്പനയില് 37 ശതമാനമാണ് വര്‍ധന കൈവരിച്ചത്.
നെയ്യിന്റെ വില്‍പ്പനയില്‍ മില്‍മയുടെ മുന്നു യൂണിയനുകളും മികച്ച പ്രകടനം നടത്തി.മുന്ന് യൂണിയനുകളും മൊത്തം 743 ടണ്‍ നെയ്യാണ് വില്പന നടത്തിയത്. ഓണവിപണി മുന്നില്‍ കണ്ടു കൊണ്ട് വളരെ നേരത്തെ തന്നെ ആവശ്യത്തിന പാല് ലഭ്യത മില്‍മ ഉറപ്പുവരുത്തിയിരുന്നു.ഓണസമയത്ത് ഒരു കോടി ലിറ്റര്‍ പാല് അധികമായി സംഭരിക്കാന്‍ മില്‍മയ്ക്ക് കഴിഞ്ഞു.
The post ഓണദിനങ്ങളില്‍ മില്‍മയ്ക്ക് റെക്കോര്‍ഡ് പാല് വില്പന; നാല് ദിവസത്തില്‍ വിറ്റത് 1 കോടി 57 ലക്ഷത്തിലധികം ലിറ്റര്‍ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]