സ്വന്തം ലേഖകൻ
വാന നിരീക്ഷകരെ ത്രസിപ്പിക്കാന്‍ അപൂര്‍വ്വ പ്രതിഭാസമായ സൂപ്പര്‍ ബ്ലൂ മൂണ്‍ വീണ്ടുമെത്തുന്നു.ഈസ്റ്റേണ്‍ ഡേലൈറ്റ് ടൈം പ്രകാരം ഈ മാസത്തെ രണ്ടാം സൂപ്പര്‍ മൂണ്‍ ബുധനാഴ്ച രാത്രി 7.30ന് കാണാം.ഇന്ത്യയില്‍ ബുധനാഴ്ച രാത്രി 9.30ന് ആരംഭിക്കുന്ന ബ്ലൂ മൂണ്‍ പാരമ്യത്തില്‍ എത്തുക വ്യാഴാഴ്ച രാവിലെ 7.30 ഓടെയാകും.മാത്രമല്ല ബ്ലൂ മൂണിനൊപ്പം ശനിഗ്രഹത്തേയും വ്യാഴാഴ്ച ആകാശത്ത് കാണാം.
നഗ്നനേത്രങ്ങള്‍ കൊണ്ട് തന്നെ ശനിയെ കാണാന്‍ സാധിക്കും.പക്ഷേ ബൈനോക്കുലറോ ടെലിസ്കോപ്പോ ഉണ്ടെങ്കില്‍ വ്യക്തമായി കാണാന്‍ സാധിക്കും.ചന്ദ്രന് അതിന്റെ ഭ്രമണ പഥത്തില്‍ ഭൂമിയോട് ഏറ്റവും അടുത്ത നില്ക്കുന്ന ഘട്ടത്തിലാണ് സൂപ്പര്‍ മൂണ്‍ എന്ന അപൂര്‍വ്വ പ്രതിഭാസം സംഭവിക്കുന്നത്.ഈ സമയത്ത് ചന്ദ്രന് സാധാരണയെക്കാള്‍ ഏറെ വലുപ്പത്തിലും വെളിച്ചത്തിലും കാണാനാകും.
നാല് പൂര്‍ണ ചന്ദ്രന് ശേഷം വരുന്ന പൂര്‍ണ ചന്ദ്രനെയാണ് ബ്ലൂ മൂണ്‍ എന്ന് പറയുന്നത്. അതെസമയം നാസ നല്കുന്ന വിവരമനുസരിച്ച് അടുത്ത സൂപ്പര്‍ ബ്ലൂ മൂണ്‍ സംഭവിക്കുക 14 വര്‍ഷങ്ങള്‍ക്ക് ശേഷമാകും. 2037 ജനുവരിയിലും പിന്നാലെ മാര്‍ച്ചിലുമാണ് ഇനി അടുത്ത സൂപ്പര്‍ ബ്ലൂ മൂണ്‍.
The post ആകാശത്തെ പ്രകാശിപ്പിക്കാന്‍ ബ്ലൂ മൂണ്‍ വരുന്നു; അപൂര്‍വ പ്രതിഭാസം ഇനി 14 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രം appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]