സ്വന്തം ലേഖകൻ
കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനന് വക്കീല് നോട്ടീസ്.മാത്യു കുഴല്നാടൻ എംഎല്എ പങ്കാളിയായ ‘കെഎംഎന്പി ലോ’ എന്ന സ്ഥാപനമാണ് അപകീര്ത്തിക്കേസ് നല്കിയത്.ഡല്ഹി ഹൈക്കോടതിയിലാണ് ഹര്ജി ഫയല് ചെയ്തിരിക്കുന്നത്.
സ്ഥാപനത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങള് പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്ന് വക്കീല് നോട്ടീസില് ആവശ്യപ്പെടുന്നു.അല്ലാത്ത പക്ഷം അപകീര്ത്തികരമായ ആരോപണം ഉന്നയിച്ചതിന് രണ്ട് കോടി അമ്ബത് ലക്ഷം രൂപ ഏഴ് ദിവസത്തിനുള്ളില് മോഹനൻ നല്കണമെന്നും നോട്ടീസില് ആവശ്യപ്പെട്ടിട്ടുണ്ട്.
സുപ്രീം കോടതി അഭിഭാഷകനായ റോഹൻ തവാനിയാണ് കെഎംഎൻപിക്ക് വേണ്ടി വക്കീല് നോട്ടീസ് അയച്ചിട്ടുള്ളത്.ഓഗസ്റ്റ് 15-ന് കൊച്ചിയില് നടത്തിയ വാര്ത്താസമ്മേളനത്തിലാണ് മാത്യു കുഴല്നാടൻ പങ്കാളിയായ കെഎംഎൻപി ലോ എന്ന നിയമ സ്ഥാപനത്തിന്റെ ഓഫീസുകള് ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കല് നടത്തിയതായി സി എൻ മോഹനൻ ആരോപിച്ചത്.
The post മാപ്പ് പറയണം,അല്ലെങ്കില് രണ്ടരക്കോടി നഷ്ടപരിഹാരം നല്കണം; സിഎന് മോഹനന് വക്കീല് നോട്ടീസ് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]