സ്വന്തം ലേഖകൻ ഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകന് അനില്‍ ആന്റണിയെ ബിജെപി ദേശീയ വക്താവായി നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെതാണ് തീരുമാനം.
നേരത്തെ ദേശീയ സെക്രട്ടറിയായി അനില്‍ ആന്റണിയെ നിയമിച്ചിരുന്നു. ഈ സ്ഥാനത്തോടൊപ്പം ദേശീയ വക്താവായും അനില്‍ ആന്റണി തുടരും.
നേരത്തെ, ദേശീയ സെക്രട്ടറിയായി അനില്‍ ആന്റണിയെ ജെ പി നദ്ദ പ്രഖ്യാപിച്ചിരുന്നു. ദേശീയ ഉപാധ്യക്ഷനായി അബ്ദുള്ളക്കുട്ടി തുടരുമെന്നും അറിയിച്ചിരുന്നു.
ബി.എല്‍ സന്തോഷ് സംഘടനാ ചുമതലയുള്ള ജന സെക്രട്ടറി സ്ഥാനത്തും മലയാളിയായ അരവിന്ദ് മേനാനും ദേശീയ സെക്രട്ടറിയായി തുടരുമെന്നുമായിരുന്നു ബിജെപി തീരുമാനം. കേരളത്തിന്റെ സഹ പ്രഭാരി രാധാ മോഹന്‍ അഗര്‍വാളിന് ജന സെക്രട്ടറി സ്ഥാനവും നല്‍കിയിരുന്നു.
അലിഗഢ് മുസ്ലിം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ താരിക് മന്‍സൂറിനെയാണ് ദേശീയ ഉപാധ്യക്ഷനായി തെരഞ്ഞെടുത്തത്. നേരത്തെ തെലങ്കാന അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയ ബണ്ടി സഞ്ജയ്യെ ജന സെക്രട്ടറിയായും ജെപി നദ്ദയുടെ പ്രഖ്യാപനം വന്നിരുന്നു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ അനില്‍ ആന്റണി ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ മാധ്യമസൃഷ്ടിയാണെന്നായിരുന്നു അനില്‍ ആന്റണിയുടെ പ്രതികരണം.
ബിജെപി സ്ഥാനാര്‍ത്ഥിയായി ലിജിന്‍ ലാലാണ് മത്സരിക്കുന്നത്. The post അനില്‍ ആന്റണിയെ ബിജെപി ദേശീയ വക്താവായി നിയമിച്ചു; തീരുമാനം ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെത്; ദേശീയ സെക്രട്ടറിയായിരുന്ന അനില്‍ ആന്റണി ഇനി ദേശീയ വക്താവായും തുടരും appeared first on Third Eye News Live.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]