ഫ്ളവേഴ്സ് ടോപ് സിംഗര്‍ സീസണ് ത്രീ കിരീടം കോട്ടയം സ്വദേശി നിവേദിതയ്ക്ക്. വര്‍മ ഹോംസ് നല്കുന്ന അന്‍പത് ലക്ഷം രൂപയുടെ ഫ്ലാറ്റാണ് ഒന്നാം സമ്മാനം. ഫ്ലാറ്റിന്റെ താക്കോല്‍ വര്‍മ ഹോംസ് എംഡി കെ അനില്‍ വര്‍മ്മയും, ഡോക്ടര്‍ മിനിവര്മ്മയും സമ്മാനിച്ചു. രണ്ടാം സ്ഥാനം തിരുവനന്തപുരം സ്വദേശി മുക്തികയും, മൂന്നാം സ്ഥാനം പന്തളം സ്വദേശി ദേവനാരായണനും സ്വന്തമാക്കി. നടന് സുരേഷ് ഗോപിയാണ് ടോപ് സിംഗര്‍ വിജയിയെ പ്രഖ്യാപിച്ചത്. (Flowers top singer 3 winner niveditha)
പ്രേക്ഷകരുടെ പ്രീയപ്പെട്ട സംഗീതയാത്രയ്ക്ക് പ്രൗഢഗംഭീരമായ ക്ലൈമാക്സാണ് ഫ്ളവേഴ്സ് ഒരുക്കിയിരുന്നത്. 20 പേരുമായി ആരംഭിച്ച സംഗീതയാത്ര പിന്നീട് മത്സരം കടുത്തതോടെ ആറ് പ്രതിഭകളില്‍ എത്തിയിരുന്നു. ഇതില്‍ നിന്നാണ് ടോപ് സിംഗറെ വിധികര്‍ത്താക്കള്‍ തെരഞ്ഞെടുത്തത്. സുരേഷ് ഗോപി, ഫ്ളവേഴ്സ് ചെയര്മാന് ഗോകുലം ഗോപാലന്, ഇന്‍സൈറ്റ് മീഡിയ സിറ്റി ഡയറക്ടര്‍ സതീഷ് ജി പിള്ള, ട്വന്റിഫോര്‍ ചീഫ് എഡിറ്ററും ഫ്ളവേഴ്സ് ഗ്രൂപ്പ് എംഡിയുമായ ആര് ശ്രീകണ്ഠന് നായര്‍ തുടങ്ങിയവര്‍ ഗ്രാന്‍ഡ് ഫിനാലെ ചടങ്ങില്‍ പങ്കെടുത്തു.
സംഗീത ലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായകരെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്സ് ടോപ് സിംഗര്‍. ഫ്ളവേഴ്സ് ഒന്നും രണ്ടും സീസണിലെ കുരുന്നുകളെ ഇതിനോടകം മലയാളികള്‍ നെഞ്ചേറ്റിക്കഴിഞ്ഞു. സംഗീത സംവിധായകനായ എം ജയചന്ദ്രന്, ഗായകന് എം.ജി ശ്രീകുമാര്‍, ഗായിക അനുരാധ, ബിന്നി കൃഷ്ണകുമാര്‍ എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കള്‍. ആദ്യ സീസണില്‍ സീതാലക്ഷ്മി എന്ന മിടുക്കിയാണ് ടോപ് സിംഗര്‍ ട്രോഫി സ്വന്തമാക്കിയത്. രണ്ടാം സീസണില്‍ ശ്രീനന്ദ് ആണ് വിജയിയായത്.
Story Highlights: Flowers top singer 3 winner Niveditha
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]