
ന്യൂഡൽഹി∙ ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവകയും അധിക പിഴയും ചുമത്തുമെന്ന
പ്രസിഡന്റ്
അപ്രതീക്ഷിത പ്രഖ്യാപനത്തിൽ ആദ്യ പ്രതികരണവുമായി ഇന്ത്യ. ഈ നീക്കത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചു വിശദമായി പഠിക്കുകയാണെന്നും ദേശീയ താൽപര്യം സംരക്ഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും കേന്ദ്രം അറിയിച്ചു.
യുഎസുമായി ന്യായമായ ഒരു ഉഭയകക്ഷി വ്യാപാര കരാർ ചർച്ച ചെയ്യാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
‘‘ഉഭയകക്ഷി വ്യാപാരം സംബന്ധിച്ച് യുഎസ് പ്രസിഡന്റിന്റെ പ്രസ്താവന കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇതിന്റെ പ്രത്യാഘാതങ്ങൾ സർക്കാർ പഠിച്ചുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയും യുഎസും സന്തുലിതവും പരസ്പര പ്രയോജനകരവുമായ ഉഭയകക്ഷി വ്യാപാര കരാർ തയാറാക്കുന്നതിന്റെ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണ്. ആ ലക്ഷ്യത്തിലേക്ക് എത്താൻ ഞങ്ങൾ ഇപ്പോഴും പ്രതിജ്ഞാബദ്ധരാണ്.’’– ബുധനാഴ്ച വൈകിട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ വാണിജ്യ മന്ത്രാലയം വ്യക്തമാക്കി
കർഷകർ, സംരംഭകർ, എംഎസ്എംഇ എന്നിവരുടെ ക്ഷേമം സംരക്ഷിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും കേന്ദ്രം അതീവ പ്രാധാന്യം നൽകുന്നെന്ന് വ്യക്തമാക്കിയ സർക്കാർ, ബ്രിട്ടനുമായി അടുത്തിടെ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചും പരാമർശിച്ചു.
യുകെയുമായുള്ള കരാറിലെന്ന പോലെ എല്ലാ വ്യാപാര കരാറുകളിലും രാജ്യത്തിന്റെ താൽപര്യം സംരക്ഷിക്കാനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]