
തൊടുപുഴ ∙ യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ നേതൃയോഗത്തിൽ സംസ്ഥാന അധ്യക്ഷൻ
എതിരെ പ്രതിനിധികളുടെ രൂക്ഷ വിമർശനം. സംസ്ഥാന അധ്യക്ഷൻ ഏകാധിപതിയെ പോലെ പെരുമാറുന്നു, വയനാട് ദുരിതാശ്വാസത്തിൽ വീട് നിർമിക്കാൻ ഏകപക്ഷീയ തീരുമാനമെടുത്തു എന്നിങ്ങനെയായിരുന്നു പ്രധാന വിമർശനങ്ങൾ.
വയനാട് ദുരിതാശ്വാസത്തിലെ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ഫണ്ട് ശേഖരണവും മറ്റു പ്രവർത്തനങ്ങളും വിലയിരുത്തിയ ശേഷം വേദി വിടാനൊരുങ്ങിയ സംസ്ഥാന അധ്യക്ഷനോട് പ്രതിനിധികൾ പറയുന്നത് കൂടെ കേൾക്കണമെന്ന ആവശ്യമുയർന്നു. വേദിയിൽ നിന്നിറങ്ങിയ രാഹുലിനെ നേതാക്കൾ ഇടപ്പെട്ട് തിരികെയെത്തിച്ചപ്പോഴായിരുന്നു വിമർശനം. വയനാട് പുനരധിവാസത്തിലെ ഫണ്ട് പിരിവുകൾ ഉടൻ പൂർത്തിയാക്കണമെന്ന് രാഹുൽ നേതൃസംഗമത്തിൽ ആവശ്യപ്പെട്ടു.
ഓഗസ്റ്റ് 15–നകം പൂർത്തിയാക്കാത്ത മണ്ഡലം കമ്മിറ്റിക്കെതിരെ നടപടിയുണ്ടാകുമെന്നും രാഹുൽ മുന്നറിയിപ്പ് നൽകി. ചില ജില്ലാ കമ്മിറ്റി ഭാരവാഹികളും നിയോജകമണ്ഡലം പ്രസിഡന്റുമാരും ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാറില്ലെന്നും ഹാജർ ബുക്ക് പരിശോധിച്ചു രാഹുൽ പ്രതിനിധികളോട് പറഞ്ഞു.
ഇവർക്കെതിരെയും പ്രവർത്തിക്കാത്ത മണ്ഡലം പ്രസിഡന്റുമാർക്കെതിരെ നടപടിയെടുക്കാൻ രാഹുൽ ജില്ലാ നേതാക്കൾക്ക് നിർദേശം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]